Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറസ്സായി പ്രിയ വാരിയർ ബോളിവുഡിലേയ്ക്ക്

priya-varrier

അഡാറ് ലൗവിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ നായിക പ്രിയ വാരിയർ ബോളിവുഡിയേല്ക്ക്. ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പെ പ്രിയയെ തേടി ൈക നിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. 70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. 

സിനിമയുടെ ഷൂട്ടിങ് െസറ്റിലെ ചില ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗ്ലാമർ വേഷത്തിലാണ് പ്രിയ ചിത്രത്തിൽ എത്തുന്നത്.

priya-varrier-1

മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.