Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീയാകും മിഖായേലിൽ ഉണ്ണി മുകുന്ദൻ; മാസ്‌ ലുക്കിൽ ‘മാർക്കോ’

unni-marco

നിവിൻ പോളിയും ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിലെത്തുന്ന മിഖായേലിന്റെ പുതിയ പോസ്റ്റർ എത്തി. ഉണ്ണി മുകുന്ദന്റെ വില്ലൻ ലുക്കാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ഉണ്ണി മുകുന്ദൻ തന്നെയാണ് പോസ്റ്റർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

മാർകോ ജൂനിയർ എന്ന ഇവനെ ഞാൻ സ്നേഹിക്കുന്നു എന്ന കുറിപ്പോടെയാണ് ഉണ്ണി പോസ്റ്റർ പങ്കുവച്ചത്. ചുണ്ടില്‍ എരിയുന്ന തീയും കണ്ണിൽ എരിയുന്ന തീയുമായാണ് പുതിയ ലുക്കിൽ താരം എത്തുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. 

സിദ്ധിഖ്, കലാഭവൻ ഷാജോൺ, കെപിഎസി ലളിത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹനീഫ് അദാനി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ തീയറ്ററിലെത്തും.