Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകാശൻ ഇവിടെ ഹാപ്പി; ഫഹദും നസ്രിയയും യൂറോപ്പിലും

fahadh-nazriya

പ്രകാശൻ സ്വിറ്റ്സർലണ്ടിൽ വിജയമാഘോഷിക്കുകയാണ്. സത്യൻ അന്തിക്കാടുമായി ചേർന്നു വീണ്ടുമൊരു ഹിറ്റുണ്ടാക്കിയതിന്റെ  സന്തോഷം പങ്കിടാനായി ഭാര്യ നസ്രിയയുമായി ഫഹദ് ഫാസിൽ  യൂറോപ്പിലേക്കു പറക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായ യാത്ര. 

പ്രകാശനെക്കുറിച്ചു ഫഹദ് മനോരമയോടു പറഞ്ഞു, ‘സത്യേട്ടന്റെയും ശ്രീനിയേട്ടന്റെയും മാത്രം സിനിമയാണത്. അതിൽ എനിക്കു പങ്കെടുക്കാനായി എന്നതു ഭാഗ്യം. ’ മനോരമ ഓൺലൈൻ വായനക്കാരുമായി സന്തോഷം പങ്കിനാടായി ഫഹദ് നസ്രിയയുമായുള്ള ചിത്രവും പങ്കുവച്ചു. 

നസ്രിയയുടെ പിറന്നാൾ കൂടിയായിരുന്നു ഡിസംബർ 21. പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് നസ്രിയ പറഞ്ഞു. തന്റെ എല്ലാ സ്നേഹവും പ്രകാശനാണെന്നും നസ്രിയ സമൂഹമാധ്യമത്തിൽ കുറിച്ചു.

പതിനാറ് വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ച ചിത്രമാണ് ഞാൻ പ്രകാശൻ. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ കാത്തിരുന്നത്. അതിനെ പൂർണമായും ശരിവെയ്ക്കും വിധമായിരുന്നു ചിത്രത്തിന് ആദ്യദിനം ലഭിച്ച പ്രതികരണം.