Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഒടിയനെ പോലെ പാദമുദ്രയും അന്ന് അക്രമിക്കപ്പെട്ടിരുന്നു’

odiyan-sukumaran

റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ ഒടിയൻ സിനിമ നേരിട്ട വെല്ലുവിളികൾക്കു സമാനമായ സംഭവങ്ങൾ പാദമുദ്ര പുറത്തിറങ്ങിയപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് സംവിധായകൻ ആർ. സുകുമാരൻ. ‘നല്ല സിനിമകളെ സംഘം ചേർന്ന് ആക്രമിക്കുന്ന പ്രവണത മുൻപും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും മോഹൻലാലിന്റെ ചിത്രങ്ങളെ! ഒരു മഹാനടനെ ആരോപണങ്ങൾ കൊണ്ട് തളച്ചിടാൻ ആർക്കും പറ്റില്ല.’ അദ്ദേഹം പറയുന്നു. 

ഒടിയൻ കണ്ടതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയാണ്. ‘ഈ സമയത്ത് എനിക്കോർമ വരുന്നത് പാദമുദ്ര എന്ന എന്റെ സിനിമയെക്കുറിച്ച് എഴുത്തുകാരി മാധവിക്കുട്ടി ഓർമിപ്പിച്ച കാര്യങ്ങളാണ്. ഓസ്കർ വരെ കിട്ടേണ്ട അഭിനയത്തികവുള്ള സിനിമ എന്നു പറഞ്ഞപ്പോഴാണ് അന്ന് ആ സിനിമ നേരിട്ട ആക്രമണത്തിന് ഒരു അയവു വന്നത്. മോഹൻലാലിന്റെ അഭിനയത്തിന്റെ വിവിധ മേഖലകൾ കണ്ട സിനിമയാണ് ഒടിയൻ. ഓരോ ഫ്രെയിമും സൂക്ഷ്മഭാവങ്ങൾ കൊണ്ടു സമ്പന്നമാണ്. ലാലിനോടൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങിയവരുടെ അഭിനയത്തികവും കാണാതിരിക്കാൻ പറ്റില്ല. സാങ്കേതിക മേന്മയോടൊപ്പം ഒരു ക്ലാസികൽ ടച്ചും ഈ സിനിമയിലൂടെ കാണുന്നു. ക്യാമറക്കണ്ണിന്റെ വിസ്മയവും ഗാനങ്ങളുടെ സംഗീത സംസ്കാരവും ഒന്നിച്ചിണങ്ങിയ മറ്റൊരു സിനിമ ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ശ്രീകുമാർ മേനോൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു.’