Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സിനിമയിൽ അഭിനയിച്ചതിന് ലഭിച്ചത് 1000 രൂപ: തുറന്നു പറഞ്ഞ് വിജയ് സേതുപതി

vijay-sethupathi-family

തന്റെ സിനിമാജീവിതത്തിലെ മറക്കാനാകാത്ത സിനിമയാണ് പിസ എന്നും അതിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം 1000 രൂപയാണെന്നും നടൻ വിജയ് സേതുപതി. താൻ ഡബ്ബ് ചെയ്യുന്നത് ചിത്രത്തിന്റെ സംവിധായകൻ കാണുകയും ഡബ്ബിങ്ങിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ കൂടി തനിക്ക് തരികയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതിയുടെ വെളിപ്പെടുത്തൽ.

നല്ല നടനെന്നാൽ ഒറ്റ ടേക്കിൽ ശരിയാക്കുന്നയാളെന്ന ബുദ്ധിശൂന്യമായ ചിന്ത രണ്ട് വർഷം മുമ്പ് വരെ തനിക്കുണ്ടായിരുന്നു. എന്നാൽ ഓരോ സിനിമയും ഈ ചിന്ത മാറ്റിക്കൊണ്ടേയിരുന്നു. പഅടുത്തതായി പുറത്തിറങ്ങാൻ പോകുന്ന സൂപ്പർ ഡീലക്സിലെ ഒരു രംഗം എടുക്കാൻ 100 ടേക്കാണ് എടുത്തത്. സംവിധായകൻ പൂർണ്ണതൃപ്തിയാകുന്നത് വരെ ചെയ്യുക എന്നുള്ളതാണ് തന്റെ രീതിയെന്നും സംവിധായകൻ നന്നായി എന്നുപറയുന്നത് വരെ താൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി അച്ഛനാണ്. ഞാൻ വട്ടപൂജ്യമായിരുന്ന സമയത്തും അദ്ദേഹം പറയും നിനക്ക് നിന്റെ കഴിവുകളെക്കുറിച്ച് അറിയില്ല. നീ വലിയ ആളാകുമെന്ന്. കയ്യില്‍ യാതൊന്നുമില്ലാത്ത സമയത്താണ് അദ്ദേഹമിത് പറയുന്നത്. വെറുതെ ഓരോന്ന് പറയാതെ അപ്പാ എന്നുപറഞ്ഞ് ഞാൻ വഴക്കിട്ടിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ഈ വിജയങ്ങൾ കാണാൻ അച്ഛൻ അടുത്തില്ല എന്നുള്ളതാണ്. സിനിമ ഇല്ലാത്ത നേരങ്ങളിൽ എന്റെ കുട്ടികൾക്കും ഭാര്യയ്ക്കുമൊപ്പം ഇരിക്കാനാണ് ഏറ്റവും ഇഷ്ടം. അവരുടെ വളർച്ച കാണുകയെന്നുള്ളത് ഏറ്റവും സന്തോഷം.’ വിജയ് പറഞ്ഞു.