‘ഇത് ശക്തിപ്രകടനം തന്നെ’: വനിതാമതിലിൽ പ്രസംഗിച്ച് റിമ കല്ലിങ്കൽ

rima-ted
SHARE

വനിതാ മതിൽ യഥാർഥത്തിൽ ഒരു ശക്തി പ്രകടനം തന്നെയാണെന്നും ഇത്രയധികം സ്ത്രീകളും കുട്ടികളും മതിലിൽ പങ്കു ചേർന്നത് ഇതിന്റെ വിജയം സൂചിപ്പിക്കുന്നുവെന്നും നടി റിമ കല്ലിങ്കൽ. കോഴിക്കോട് വനിതാ മതിലിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു റിമ.

‘ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ സമൂഹം അനുഭവിക്കുന്ന സ്വാതന്ത്ര്യം. അത് നാം നേടിയെടുത്തതാണ്. ഇനിയുള്ള കാലം നമ്മുടെ സമൂഹം എങ്ങനെയായിരിക്കണം എന്നത് നാമാണ് തീരുമാനിക്കേണ്ടത്. അത് നമ്മുടെ കയ്യിലാണ്. അതിനു വേണ്ടിയാണ് നാം ഇവിടെ 

അണി ചേർന്നതും’ റിമ പറഞ്ഞു. റിമയെ കൂടാതെ കെ.പി.എ.സി ലളിത, ബീനാ പോൾ, ദീദി ദാമോദരൻ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ ഒരുപാടു പേർ വനിതാ മതിലിൽ പങ്കെടുത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA