sections
MORE

എമി ജാക്സൺ വിവാഹിതയാകുന്നു, വരൻ ബ്രിട്ടനിലെ കോടീശ്വരൻ

amy-jackson
SHARE

തെന്നിന്ത്യൻ സിനിമയിലെ പുത്തൻ താരോദയം എമി ജാക്സൺ വിവാഹിതയാകുന്നു. ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആൻഡ്രിയാസ് പനയ്‌യോട്ടിന്റെ മകനായ ജോർജ് ആണ് നടിയെ വിവാഹം ചെയ്യുക. എമിയും ജോർജും 2015 മുതൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നിരുന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു.

ജോർ‌ജിനൊപ്പമുളള പല ചിത്രങ്ങളും എമി ജാക്സൺ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് െചയ്തിരുന്നുവെങ്കിലും അതിലൊന്നും മുഖം വ്യകതമായിരുന്നില്ല. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് എമി തന്റെ പ്രണയം ആദ്യമായി ലോകത്തോട് പറഞ്ഞത്. ജനുവരി ഒന്നാം തിയതിയാണ് ജോർജിനൊപ്പമുള്ള ചിത്രത്തോടൊപ്പം താരം തന്‍റെ വിവാഹ വാർത്ത പങ്കുവെച്ചത്. പുതുവർഷത്തിൽ പുതുയാത്ര തുടങ്ങിയെന്നും താൻ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെൺകുട്ടിയാണെന്നും എമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 

ഇക്കൊല്ലം ഡിസംബറോടെ വിവാഹിതയാകാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. രജനീകാന്ത് നായകനായ 2.0 യിലാണ് എമി ജാക്സൺ അവസാനമായി അഭിനയിച്ചത്. 2011–ൽ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡിൽ സൂപ്പർഗേൾ എന്ന സിനിമയിലും അഭിനയിച്ചു. തങ്കമകൾ, തെറി, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA