‘കറുത്തവർ ക്രൂരന്മാരോ ?’ മമ്മൂട്ടി ചിത്രത്തിനെ വിമർശിച്ച് അരുന്ധതി റോയ്

mammootty-arundhathi-roy
SHARE

സിനിമാ, സാഹിത്യ ലോകത്തെ വംശീയതയെ തുറന്നുകാട്ടി എഴുത്തുകാരി അരുന്ധതി റോയ്. മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത 'അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഉദാഹരിച്ചാണ് അരുന്ധതിയുടെ പരാമർശം. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അരുന്ധതിയുടെ നിശിത വിമർശനം.

പുരോഗമനകേരളത്തില്‍ അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം കണ്ടെന്നുപറഞ്ഞാണ് അരുന്ധതി തുടങ്ങിയത്. ‘ക്രൂരന്മാരും വിഡ്ഡികളുമായാണ് ചിത്രത്തിൽ കറുത്ത വർഗക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. പുരോഗമന കേരളത്തിൽ ആഫ്രിക്കൻ വംശജർ ഇല്ല. അതിനാൽ വംശീയത പ്രകടിപ്പിക്കാൻ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണുണ്ടായത്’ അരുന്ധതി റോയ് പറഞ്ഞു. 

‘ഈ ഒരവസ്ഥക്ക് സംസ്ഥാനത്തെ മാത്രം കുറ്റപ്പെടുത്താൻ സാധിക്കില്ല. ഇങ്ങനെയാണ് സമൂഹവും മനുഷ്യരുമെല്ലാം. കലാകാരന്മാർ, സംവിധായകർ, നടന്മാർ, എഴുത്തുകാർ എല്ലാവരും ഇങ്ങനെയാണ്. ഇരുണ്ട നിറത്തിന്റെ പേരിൽ ഉത്തരേന്ത്യക്കാർ കളിയാക്കുന്ന അതേ ദക്ഷിണേന്ത്യക്കാരാണ് അതേ നിറത്തിന്റെ പേരിൽ ആഫ്രിക്കൻ വംശജരെ കളിയാക്കുന്നത്’ അരുന്ധതി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA