ദിലീപും, സിദ്ദിഖും പ്രധാന വേഷത്തിൽ: സംവിധാനം വ്യാസൻ കെപി

Dileep–vyasan
SHARE

നിരൂപക പ്രശംസനേടിയ അയാൾ ജീവിച്ചിരുപ്പുണ്ട്‌ എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ.പി (വ്യാസൻ എടവനക്കാട്‌) രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രം മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. ദിലീപും,സിദ്ദിഖുമാണു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 

ചിത്രത്തിന്റെ മറ്റു താരനിർണ്ണയം നടന്നു വരികയാണ്. ഒരു സംഭവകഥയെ ആധാരമാക്കിയാണു ഈ ചിത്രം ഒരുങ്ങുന്നത്‌. ഇതു വരെ സിനിമകളിൽ പറയാത്ത പ്രമേയമാണിതെന്നാണ് അണിയറക്കാർ തരുന്ന സൂചന. ദിലീപിന്റെയും,സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രങ്ങളെന്നും അണിയറക്കാർ പറയുന്നു. 

എഴുത്തുകാരനായും സംവിധായകനായും നിർമാതാവായും മലയാള സിനിമയിൽ‌ സാന്നിധ്യമറിയിച്ചിട്ടുള്ള വ്യാസന്റെ കഴിഞ്ഞ ചിത്രമായ അയാൾ ജീവിച്ചിരുപ്പുണ്ട്‌ ഏറെ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സിനിമയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA