അൽഫോൻസ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസാച്ചടങ്ങിൽ താരമായി നസ്റിയ: വിഡിയോ

nazriya-alphonse-puthren-tovino
SHARE

സിനിമയിൽ അത്ര സജീവമല്ലെങ്കിലും നസ്റിയയോട് മലയാളികൾക്ക് അന്നും ഇന്നും ഒരു വാത്സല്യമുണ്ട്. ഏതു ചടങ്ങായാലും നസ്റിയ ഉണ്ടെങ്കിൽ പിന്നെ ക്യാമറ താരത്തിനു പിന്നാലെയാകും. സംവിധായകൻ അൽ‌ഫോൻസ് പുത്രന്‍റെ കുഞ്ഞിന്‍റെ മാമോദീസാച്ചടങ്ങിലും താരമായത് നസ്റിയ തന്നെ.

ചടങ്ങിന്റെ വിഡിയോയില്‍ നിറ‍ഞ്ഞുനിൽക്കുന്നത് നസ്റിയ ആണ്. നസ്റിയ അനുജൻ നവീനൊപ്പമാണ് ചടങ്ങിനെത്തിയത്. ടൊവീനോ തോമസ്, അപര്‍ണ ബാലമുരളി, സിജു വിൽസൻ, കുഞ്ചൻ, രമേഷ് പിഷാരടി തുടങ്ങിയവരും ചടങ്ങിനെത്തി. എങ്കിലും കുഞ്ഞിനെ കളിപ്പിക്കുകയും മറ്റുള്ളവരോട് തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന നസ്റിയ തന്നെയായിരുന്നു ചടങ്ങിലെ താരം.

അൽ‌ഫോൻസ് പുത്രന്‍റെ 'നേരം' എന്ന ചിത്രത്തിൽ നസ്റിയ ആയിരുന്നു നായിക.  നേരത്തിലൂടെയാണ് താരം മലയാളത്തിലെ മുൻനിര നായികാ പദവി സ്വന്തമാക്കുന്നതും. വിവാഹശേഷം അ‍ജ്ഞലി മേനോൻ സംവിധാനം ചെയ്ത 'കൂടെ'യിൽ‌ മാത്രമാണ് നസ്റിയ അഭിനയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA