അവന്‍ പ്രേതമോ?; ഭീതിയുണർത്തി പൃഥ്വിയുടെ ‘നയൻ’ ട്രെയിലർ

nine-trailer
SHARE

പൃഥ്വിരാജ് നായകനായി എത്തുന്ന സയൻസ് ഫിക്​ഷൻ ചിത്രം ‘നയൻ’ ട്രെയിലർ റിലീസ് ചെയ്തു. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും സോണി പിക്ച്ചേർസും ചേർന്നാണ് സിനിമയുടെ നിർമാണം. ചിത്രം സംവിധാനം ചെയ്യുന്നത് കമലിന്റെ മകൻ ജെനുസ് മൊഹമ്മദ് ആണ്. ദുൽക്കർ നായകനായി എത്തിയ 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നയൻ.

Nine Movie Trailer

പൃഥ്വിക്കൊപ്പം ബാലതാരം അലോക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാമിഖ, മംമ്ത മോഹൻദാസ് എന്നിവരാണ് നായികമാർ. പ്രകാശ് രാജ്, ടോണി ലൂക്ക് ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങൾ. ഹിമാചൽ പ്രദേശ് പ്രധാന ലൊക്കേഷനാകുന്നു.

സിനിമയുടെ തിരക്കഥയും ജെനുസ് തന്നെ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. സംഗീതം ഷാൻ റഹ്മാൻ. എഡിറ്റർ ഷമീർ മൊഹമ്മദ്. ആർട് ഗോകുൽ ദാസ്. പശ്ചാത്തലസംഗീതം ശേഖർ മേനോ‍ൻ. കോസ്റ്റ്യൂം സമീറ സനീഷ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA