ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ താരങ്ങളായി വിരാടും ദീപികയും

virat-deepika
SHARE

കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവുമധികം ബ്രാൻഡ് മൂല്യമുള്ള താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഒന്നാമത്. ബോളിവുഡ് നടി ദീപിക പദുകോണാണ് തൊട്ടുപിന്നിൽ. 2018 നവംബറിലെ കണക്കനുസരിച്ച് 24 ബ്രാൻഡുകളുടെ അംബാസഡറാണ് വിരാട്. അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യം 17.08 കോടി ഡോളറും. അതായത്, ഏതാണ്ട് 1,200 കോടി രൂപ. 

മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന ദീപിക 21 ബ്രാൻഡുകളുടെ പ്രചാരകയാണ്. മൂല്യം 10.25 കോടി ഡോളർ. അതായത്, 720 കോടി രൂപ.

ഇന്ത്യന്‍ പരസ്യ രംഗത്ത് കൂടുതലും സിനിമാതാരങ്ങളെയാണ് ആളുകൾ സമീപിക്കാറ്. അതിൽ ഒരു വെല്ലുവിളിയാണ് ക്രിക്കറ്റ് താരമായ വിരാട്. വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്കയും ചേർന്ന് ഏകദേശം നാല്‍പതോളം വ്യത്യസ്ത ബ്രാൻഡുകളാണ് പ്രചരണം ചെയ്യുന്നത്.

വിരാടിനും ദീപികയ്ക്കും തൊട്ടുപിന്നിൽ അക്ഷയ് കുമാർ ആണ്. രൺവീർ സിങ്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, വരുൺ ദവാൻ, ഹൃത്വിക് റോഷൻ എന്നിവരാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റു താരങ്ങൾ. ‘ഡഫ് ആൻഡ് ഫെൽപ്‌സ്’ എന്ന സ്ഥാപനമാണ് പട്ടിക പുറത്തുവിട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA