Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴശിരാജയിൽ നിങ്ങൾ കാണാത്ത ആ രംഗം

pazhassiraja-deleted-scene

മമ്മൂട്ടി–ഹരിഹരന്‍–എം.ടി കൂട്ടുകെട്ടിൽ പിറന്ന ചരിത്ര സിനിമയാണ് പഴശിരാജ. വയനാടന്‍ കാടുകളില്‍ ഗറില്ലാ യുദ്ധമുറകളോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ പഴശിരാജയുടെ ജീവിതവും ചരിത്രവും തിയറ്ററുകളിൽ വലിയ വിജയം തീർത്തു. ഇപ്പോഴിതാ പഴശിരാജ സിനിമയില്‍ നമ്മൾ കാണാത്തൊരു രംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

റിലീസ് ചെയ്ത ആദ്യ ദിനങ്ങളിൽ സിനിമയിൽ നിന്നും നീക്കം ചെയ്ത ഈ രംഗം പിന്നീട് 75ാം ദിനം കൂട്ടിചേർക്കുകയായിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ഡിവിഡി പ്രിന്റുകളിലും ഈ രംഗം കാണാനാകില്ല.

പഴശിരാജയും പഴയംവീടൻ ചന്തുവും തമ്മിലുള്ള അത്യുഗ്രൻ വാൾപയറ്റാണ് ഈ രംഗത്തില്‍ കാണാനാകുക. സിനിമയുടെ നീളക്കൂടുതൽ കാരണമാണ് ആക്‌ഷൻ രംഗം അണിയറപ്രവർത്തകർ നീക്കം ചെയ്തത്.

‍മമ്മൂട്ടി, ശരത്കുമാർ, മനോജ് കെ.ജയൻ, കനിക, പദ്മപ്രിയ, സുമൻ, തിലകൻ, ജഗതി, നെടുമുടി വേണു, ദേവൻ, ലാലു അലക്സ്, ക്യാപ്റ്റൻ രാജു തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

27 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ചിത്രം 28 കോടി രൂപ ബോക്‌സ് ഓഫീസില്‍ നിന്നും വാരി. മോഹൻലാൽ ആയിരുന്നു ചിത്രത്തിന്റെ നരേഷൻ. രമനദ് ഷെട്ടി ഛായാഗ്രഹണം. സംഗീതം ഇളയരാജ. എഡിറ്റിങ് ശ്രീകർ പ്രസാദ്. റസൂൽപൂക്കുട്ടിയായിരുന്നു ശബ്ദലേഖനം.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.