ഹൈദരാബാദിൽനിന്നു പുറത്തുവരുന്നതു പ്രണവ്– കല്യാണി പ്രണയ രംഗങ്ങൾ

pranav-kalyani-marakkar-7
SHARE

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും ചേർന്നുള്ള പ്രണയ രംഗങ്ങളുടെ ചിത്രീകരണം ഹൈദരാബാദ് രാമോജി സ്റ്റുഡിയോയിൽ തുടരുകയാണ്. പ്രിയൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ എന്ന സിനിമയിലെതാണു രംഗങ്ങൾ. 

മരയ്ക്കാരായി ലാൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിക്കുന്നതു പ്രണവാണ്. സിനിമ തുടങ്ങുന്നതുതന്നെ പ്രണവിലൂടെയാണെന്നാണു സൂചന. കല്യാണിയുടെ ആദ്യ മലയാള സിനിമയാണിത്. തെലുങ്കിലെ മുൻനിര നായികമാരിൽ ഒരാളാണു കല്യാണി. 

pranav-kalyani-marakkar
pranav-kalyani-marakkar-1

കല്യാണിയെ കൂടാതെ സഹോദരൻ സിദ്ധാർത്ഥും ‘മരക്കാറി’ൽ അസോസിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. സാൻഫ്രാൻസിക്കോയിൽ നിന്നും വിഷ്വൽ ഇഫക്റ്റ് കോഴ്സ് പൂർത്തിയാക്കി അച്ഛന്റെ ചിത്രത്തിനൊപ്പം ചേർന്നിരിക്കുകയാണ് സിദ്ധാർഥ്. നിർമാതാവ് സുരേഷ്കുമാറിന്റെയും നടി മേനകയുടെയും മകൾ കീർത്തി സുരേഷും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

pranav-kalyani-marakkar-3
pranav-kalyani-marakkar-4
pranav-kalyani-marakkar-5
pranav-kalyani-marakkar-6

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, മധു എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. 

തിരുവാണ് ഛായാഗ്രഹണം. പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA