മികച്ച പ്രതികരണവുമായി ‘തല’യുടെ വിശ്വാസം; വാരിയത് 26 കോടി

thala-viswasam
SHARE

തല അജിത്ത് നായകനായി എത്തിയ വിശ്വാസത്തിന് മികച്ച പ്രതികരണം. സമീപകാലത്തെ അജിത്ത് സിനിമകള്‍ ആരാധകരെ നിരാശപ്പെടുത്തിയിരുന്നെങ്കിലും വിശ്വാസം പൂർണമായും ഇവരെ തൃപ്തിപ്പെടുത്തുന്നു.

ആരാധകർക്കുമാത്രമല്ല കുടുംബപ്രേക്ഷകർക്കും ചിത്രത്തിനോട് പ്രിയമേറുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യദിനം തമിഴ്നാട്ടിൽ നിന്നും ചിത്രം വാരിയത് 26.7 കോടി രൂപയാണ്.

കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടോമിച്ചൻ മുളകുപാടമാണ് കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ആക്‌ഷനൊപ്പം ഇമോഷനും ചേരുംപടി ചേർത്തായിരുന്നു ഇത്തവണ അജിത്–ശിവ ടീമിന്റെ പരീക്ഷണം. വീരം, വേതാളം, വിവേകത്തിനു ശേഷം ‘വിശ്വാസ’ത്തിലെെത്തുമ്പോൾ സംവിധായകനും ഫാൻസിന്റെ സ്വന്തം ‘തല’യും കുടുംബ പ്രേക്ഷകരെ കൂടി ലക്ഷ്യമിട്ടിട്ടുണ്ടെന്നത് ചിത്രത്തിന്റെ ഓരോ രംഗത്തിലും വ്യക്തം.  പാട്ടും ആക്‌ഷനും ആവോളം ഇഷ്ടമുള്ളവർക്കായി ഒരുക്കിയപ്പോൾത്തന്നെ കുടുംബപ്രേക്ഷകർക്കായി വൈകാരിക രംഗങ്ങൾക്കും ഇത്തവണ പ്രധാന്യം നൽകിയിട്ടുണ്ട്. പടം കണ്ടിറങ്ങുമ്പോൾ കണ്ണുകളൽപം നിറഞ്ഞാൽ പോലും അദ്ഭുതപ്പെടാനില്ല. അത്രയേറെ വികാരഭരിതമാണ് ക്ലൈമാക്സ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA