ഹോട്ട് ലുക്കിൽ പ്രിയ വാര്യർ ബോളിവുഡിലേക്ക്: പുതിയ ചിത്രത്തിന്റെ ടീസർ

Priya-varrier-new
SHARE

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനത്തിലൂടെ പ്രശസ്തയായ പ്രിയ പി. വാര്യർ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവിന്റെ’ ടീസർ പുറത്തിറങ്ങി. ഹോട്ട് ലുക്കിൽ ഗ്ലാമറസ് വേഷം ധരിച്ചാണ് പ്രിയ ടീസറിലുടനീളം പ്രത്യക്ഷപ്പെടുന്നത്.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പ്രിയയുടെ രണ്ടാമത്തെ സിനിമയാണ്. ആദ്യ ചിത്രമായ അഡാറ് ലവ് ഫെബ്രുവരി 14–ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. മോഹൻലാലിനെ നായകനാക്കി ഭഗവാൻ എന്ന ചിത്രം സംവിധാനം ചെയ്ത പ്രശാന്ത് മാമ്പുള്ളിയുടെയും ബോളിവുഡ് അരങ്ങേറ്റമാണ് ഇൗ ചിത്രം. മുംബൈയിൽ വച്ച് നടന്ന് പ്രത്യേക ചടങ്ങിലാണ് ടീസർ പുറത്തിറക്കിയത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ലഹരി നുണഞ്ഞും പുക വലിച്ചും ഹോട്ടായി ഗ്ലാമറസായാണ് താരം ടീസറിൽ എത്തുന്നത്. ഇതിനകം തന്നെ പ്രിയ വാര്യരുടെ ഹോട്ട് ലുക്ക് ചർച്ചയായി കഴിഞ്ഞു. പ്രിയ ഉണ്ടെങ്കിലും ടീസറിന് ലൈക്കുകളെക്കാൾ ഡിസ്‌ലൈക്കുകളാണ് കൂടുതൽ കിട്ടിയിരിക്കുന്നത്. പുർണമായും ഇംഗ്ലണ്ടിൽ ഷൂട്ട് ചെയ്ത ചിത്രം ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA