sections
MORE

ഈ സമയത്തും പിന്തുണ: മഞ്ജുവിനെ ‘പരിഹസിച്ച്’ ശ്രീകുമാർ മേനോൻ

manju-sree
SHARE

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ‘മൂത്തോന്’ ആശംസ നേർന്ന് മഞ്ജു വാര്യർ ഇട്ട ട്വീറ്റിന് സംവിധായകൻ ശ്രീകുമാർ മേനോൻ കൊടുത്ത ‘മറുപടി’ ചർച്ചയാകുന്നു. മൂത്തോന്റെ ടീസർ റിലീസ് പ്രഖ്യാപിക്കുന്ന പോസ്റ്റ് ഷെയർ ചെയ്ത് ആശംസ അറിയിച്ച മഞ്ജുവിനെ പരോക്ഷമായി പരിഹസിക്കുന്നതായി ശ്രീകുമാറിന്റെ മറുപടി. 

മഞ്ജുവിന്റെ ഉറ്റ സുഹൃത്താണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ഗീതു, നിവിന്‍, രാജീവ്, എന്നിവര്‍ക്കും മൂത്തോന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു മഞ്ജു വാര്യര്‍ ട്വീറ്റിലൂടെ പറഞ്ഞത്. ‘ഈ മണിക്കൂറിലും സിനിമയെ പിന്തുണയ്ക്കുന്നു, വളരെ നല്ല കാര്യം’ ഇങ്ങനെയായിരുന്നു ശ്രീകുമാറിന്റെ ആദ്യ കമന്റ്. മഞ്ജുവിനിട്ട് കൊടുത്ത ‘കൊട്ടിന്’ ഒരുപാട് പേർ ശ്രീകുമാറിനെ അവിടെ തന്നെ വിമർശിക്കുകയും ചെയ്തു. 

അതിനു പിന്നാലെ മയപ്പെടുത്തിയ നിലപാടുമായി അദ്ദേഹം വീണ്ടും എത്തി. ‘ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെ പോലെയുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം. നന്നായിട്ടുണ്ട്’ ശ്രീകുമാർ മേനോൻ കുറിച്ചു. മഞ്ജുവിനെ സംവിധായകൻ ട്രോളിയതാണെന്നും ഒടിയനു വേണ്ടി മഞ്ജു ചെയ്ത പ്രവർത്തികൾ മറക്കരുതെന്നും പറഞ്ഞ് ആരാധകരും രംഗത്ത് എത്തി. എന്നാൽ പിന്നീട് ശ്രീകുമാർ മേനോന്റെ ഭാഗത്തു നിന്ന് കൂടുതൽ പ്രകോപനങ്ങളുണ്ടായില്ല. 

നേരത്തെ ഒടിയനെതിരെയുള്ള സൈബര്‍ ആക്രമങ്ങൾക്കെതിരെ മഞ്ജു പ്രതികരിക്കാതെ വന്നപ്പോള്‍ നടിക്കെതിരെ വലിയ ആരോപണങ്ങളായിരുന്നു സംവിധായകൻ ഉന്നയിച്ചത്. ആപത്ത് ഘട്ടങ്ങളില്‍ മഞ്ജു കൈവിട്ട് കളയുന്നു എന്നായിരുന്നു പ്രധാന ആരോപണം. മഞ്ജു വാര്യര്‍ മൗനം വെടിയണമെന്ന് ശ്രീകുമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മഞ്ജു അന്നൊന്നും പരസ്യമായ പ്രതികരണത്തിന് മുതിർന്നിരുന്നില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA