കിങ് ഫിഷ്; അനൂപ് മേനോൻ സംവിധായകനാകുന്നു

anoop-menon-director
SHARE

അഭിനയം, തിരക്കഥ, ഗാനരചന...സിനിമയിൽ അനൂപ് മേനോൻ കൈവെയ്ക്കാത്ത മേഖലകളില്ല. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി സംവിധായകന്റെ കുപ്പായം കൂടി അണിയുകയാണ് അനൂപ്. സിനിമയുടെ പേര് കിങ് ഫിഷ്. ആകസ്കമികയാണ് ഈ ദൗത്യം താരത്തിന് ഏറ്റെടുക്കേണ്ടി വന്നത്.

വി.കെ. പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് തിരക്കിലായതോടെ കിങ് ഫിഷ് അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു. ഒരു രാജാവിന്റെ തോന്നിവാസങ്ങൾ’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.

അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ‘2008ൽ രഞ്ജിത്ത് ഏട്ടൻ സംവിധാനം െചയ്ത തിരക്കഥയിലെ അഭിനയത്തിനാണ് എനിക്ക് സംസ്ഥാനപുരസ്കാരം ലഭിച്ചത്. ഇപ്പോൾ രഞ്ജിത്തേട്ടനെവെച്ച് ഞാൻ സിനിമ എടുക്കുന്നു. ഇതൊരു കാവ്യനീതിയായാണ് എനിക്ക് തോന്നുന്നത്.’–അനൂപ് മേനോൻ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

ദശരഥ വർമ എന്നാണ് ചിത്രത്തിൽ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീൻ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്കര വർമയെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു. എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്ന മുഴുനീള എന്റർടെയ്നറായിരിക്കും കിങ് ഫിഷ്.

ദുർഗ കൃഷ്ണ നായികയാകുന്ന ചിത്രത്തിൽ ധനേഷ് ആനന്ദ്, ലാൽ ജോസ്, ഇർഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും അഭിനയിക്കുന്നു. സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും.

റാന്നി, കുട്ടിക്കാനം, എറണാകുളം , െബംഗളൂരു, ദുബായ് എന്നിവിടങ്ങളാണ് ലൊക്കേഷൻസ്. സംഗീതം രതീഷ് വേഗ. ചിത്രത്തിലെ മറ്റുസാങ്കേതിക പ്രവർത്തകരെല്ലാം പുതുമുഖങ്ങളാണ്. vക്യാമറ മഹാദേവൻ തമ്പി. കലാസംവിധാനം ദുന്ദു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA