സങ്കടക്കടലിൽ വിങ്ങിപ്പൊട്ടി ജയഭാരതി; അപൂർവ ചിത്രത്തിന്റെ കഥ

jayabharathi-crying
SHARE

മലയാളത്തിന്റെ അനശ്വര നടൻ പ്രേം നസീർ വിടവാങ്ങിയിട്ട് മുപ്പത് വർഷം. 720 സിനിമകളിൽ നായകനായി ലോക റെക്കോർഡ് സ്വന്തമാക്കിയ നടൻ, ഒരു വർഷം (1979) തന്നെ 41 സിനിമകളിൽ നായകനായ താരം, 130 സിനികമളിൽ ഷീലയ്ക്കൊപ്പം നായകനായി അഭിനയിച്ച റെക്കോർഡ്, എൺപത് നായികമാർക്കൊപ്പം അഭിനയിച്ച നേട്ടം. മറ്റൊരു സൂപ്പർതാരത്തിനും നേടാനും തകർക്കാനും കഴിയാത്ത നേട്ടങ്ങൾക്ക് ഉടമയായിരുന്നു നസീർ.

വലിയതാരം എന്നതിലുപരി പച്ചയായ മനുഷ്യനായിരുന്നു പ്രേം നസീർ. സഹതാരങ്ങളോടെല്ലാം അഭേദ്യമായ ബന്ധവും നസീർ കാത്തുസൂക്ഷിച്ചിരുന്നു. അതിനൊരു നേർകാഴ്ചയാണ് ജയഭാരതിയുടെ ഈ അപൂർവ ചിത്രം.

പ്രേം നസീർ മരിച്ചതറിഞ്ഞ് ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോൾ സങ്കടം കൊണ്ട് നടി പൊട്ടിക്കരയുന്ന ചിത്രം പകർത്തിയത് മലയാള മനോരമ മുൻ ഫോട്ടോഗ്രാഫറായ പി. മുസ്തഫയാണ്. ആ ചിത്രത്തെക്കുറിച്ച് മുസ്തഫയുടെ വാക്കുകൾ–‘ജയഭാരതി കരഞ്ഞുപോയി.... പ്രിയ നായകൻ പ്രേംനസീർ മരിച്ചതറിഞ്ഞു നസീറിന്റെ ചെന്നൈയിലുള്ള വീടിന്റെ ഗെയ്റ്റ് കടന്നപ്പോഴേക്കും പ്രശസ്ത നടിയും നസീറിന്റെ നായികയായി ധാരാളം സിനിമയിൽ അഭിനയിച്ച ജയഭാരതി പൊട്ടിക്കരഞ്ഞപ്പോൾ. ഈ സമയത് ഞാൻ തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫോട്ടോ എടുക്കാൻ അവിടെ ഉണ്ടായിരുന്നു. പാവങ്ങളെ ഇത്രയധികം സഹായിച്ച മറ്റൊരു നടനില്ല.’

പ്രേംനസീറും ജയഭാരതിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത് 'തോക്കുകൾ കഥ പറയുന്നു ' എന്ന ചിത്രത്തിലാണ്. ആ നിമിഷത്തെക്കുറിച്ച് നസീർ പറഞ്ഞ വാക്കുകൾ– ‘ജയഭാരതിയുമൊന്നിച്ച് ആദ്യമഭിനയിച്ചത് 'തോക്കുകൾ കഥ പറയുന്നു ' എന്ന ചിത്രത്തിലാണ്. അതിൽ ജയഭാരതിയും ഞാനും ഒരു ജോടിയായിരുന്നു. മറ്റേ ജോടി സത്യനും ഷീലയും. അന്നു ജയഭാരതിക്ക് 15 വയസ്സേ പ്രായമുള്ളുവെന്നു തോന്നുന്നു. അഭിനയിക്കാൻ തുടങ്ങിയപ്പോൾ ജയഭാരതി പറഞ്ഞു : അയ്യോ എനിക്കു കിചു കിചേ ആകുന്നു സാർ.....(എനിക്കു ഇക്കളിയെടുക്കുന്നു.)’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA