ബിക്കിനി വൃത്തികേടാകുമെന്ന് കരുതി, പക്ഷേ ആത്മവിശ്വാസം നൽകിയത് അദ്ദേഹം: ദീപ്തി സതി പറയുന്നു

deepthi-sati-bikini
SHARE

ലാൽ ജോസ് ചിത്രമായ നീനയിലൂടെ സിനിമയിൽ അരങ്ങേറിയ ‍ദീപ്തി സതി ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. 2017–ൽ റിലീസ് ചെയ്ത ലവ കുശയിലാണ് നടി മലയാളത്തിൽ അവസാനം എത്തിയത്. ഏറ്റവും പുതിയ ചിത്രമായ ലക്കി എന്ന മറാഠി സിനിമയിൽ താരം ബിക്കിനി അണിഞ്ഞാണ് എത്തുന്നത്. ബിക്കിനി ഇടാനുണ്ടായ സാഹചര്യത്തെക്കുറച്ചും അതിനു പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ചും താരം സമൂഹമാധ്യമത്തിൽ എഴുതുകയും ചെയ്തു. 

Luckee | Marathi Movie | Official Trailer | Lucky | Sanjay Jadhav, Abhay Mahajan, Deepti Sati

മിസ് ഇന്ത്യ ഫൈനലിസ്റ്റ് ആയിരുന്ന ദീപ്തിക്ക് ഗ്ലാമർ വേഷങ്ങൾ പ്രശ്നമല്ലെങ്കിലും ബിക്കിനി ഇടും മുമ്പ് ഒരുപാട് ആശങ്കകളുണ്ടായിരുന്നെന്ന് താരം തന്നെ പറയുന്നു. ‘ബിക്കിനി അണിഞ്ഞാൽ വൃത്തികേട് ആയിരിക്കുമോ ? ആളുകൾ എന്തു വിചാരിക്കും ? എനിക്ക് ഇൗ വേഷം ചേരുമോ ? ഇങ്ങനെയുള്ള ചിന്തകൾ എന്നെ അലട്ടിയിരുന്നു’ ദീപ്തി പറയുന്നു. 

deepthi-sati-bikini-4

‘ഇത്രയൊക്കെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാൻ മനസ്സു പറഞ്ഞു. ഏറ്റവും കൂടുതൽ പ്രചോദനമായത് സിനിമയുടെ സംവിധായകനായ സഞ്ജയ് എസ് യാദവാണ്. അദ്ദേഹവും സിനിമയുടെ അണിയറപ്രവർത്തകരും എനിക്ക് വലിയ പിന്തുണ നൽകി. ശരീരം പാകപ്പെടുത്തുന്നതിനായി ഞാൻ കുറച്ച് ആധ്വാനിച്ചു. ആത്മാർഥതയോടെയാണ് ഞാൻ അതു ചെയ്തതും. നിങ്ങളെല്ലാവർക്കും ഇത് ഇഷ്ടമാകുമെന്ന് കരുതുന്നു’ ദീപ്തി കുറിച്ചു. 

deepthi-sati-bikini-1
deepthi-sati-bikini-3

‘ബിക്കിനി രംഗം ഷൂട്ട് ചെയ്യുമ്പോൾ മൂന്നുപേർ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. സംവിധായകൻ, ഛായാഗ്രാഹകൻ, പിന്നെ എന്റെ മേക്ക്അപ് ആർടിസ്റ്റും. അവർ എന്നെ നന്നായി കംഫർട്ടബിൾ ആക്കി മാറ്റി. കഥയ്ക്ക് ആവശ്യമാണെങ്കിൽ ബോൾഡ് രംഗങ്ങളിൽ അഭിയിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടില്ല. ലക്കി സിനിമ മറാഠിയിൽ ട്രെൻഡ് സെറ്റർ ആയി മാറുമെന്നാണ് എനിക്ക് തോന്നുന്നത്.’ ദീപ്തി പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA