1985–ൽ ലാലും ലിസിയും, 2019–ൽ പ്രണവും കല്യാണിയും

lissy-mohanlal-pranav-kalyani
SHARE

ഒരു നായകനെയും നായികയെയും വച്ചു പാട്ടു സീൻ ചിത്രീകരിച്ച അതേ സംവിധായകൻ 34 വർഷത്തിനു ശേഷം അതേ നായകന്റെ മകനെയും നായികയുടെ മകളെയും വച്ചു പ്രണയരംഗം ചിത്രീകരിക്കുക! കാലം ഇതിലും വലിയ അത്ഭുതം ആർക്കെങ്കിലും കാത്തുവച്ചിട്ടുണ്ടാകുമോ! 

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണിയുമാണു ‘മരയ്ക്കാർ’ എന്ന സിനിമയിലെ യുവ താരങ്ങൾ. ഇവർ അഭിനയിക്കുന്ന പ്രണയ ഗാനം പ്രിയദർശൻ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ചിത്രീകരിച്ചു. 

Neeyen Kinavo | Hello My Dear Wrong Number | Malayalam Film Song HD

34 വർഷം മുൻപു ‘ഹലോ മൈഡിയർ റോങ് നമ്പർ’ എന്ന സിനിമയിൽ മോഹൻലാലും ലിസിയുമായിരുന്നു നായികാ നായകന്മാരായി അഭിനയിച്ചത്. ‘നീ എൻ കിനാവോ’ എന്ന ഗാനമായിരുന്നു ആദ്യമായി ആ സിനിമയ്ക്കു വേണ്ടി അന്നു ഷൂട്ടു ചെയ്തത്. അതിനും വർഷങ്ങൾക്കു ശേഷമാണു ലിസിയും പ്രിയദർശനും വിവാഹിതരാകുന്നത്.  

pranav-kalyani-marakkar-6.png.image.784.410

ഷൂട്ടിങ്ങിനു ശേഷം കല്യാണി സമൂഹ മാധ്യമങ്ങളിൽ എഴുതി, ‘‘ഷൂട്ടിനിടയിൽ അച്ഛൻ ചെറുതായി ദേഷ്യപ്പെട്ടിരുന്നു. പിന്നീടെന്നെ അടുത്തു വിളിച്ചു പറഞ്ഞു: സൂപ്പർബ്, ഒരു കട്ടുപോലുമില്ലാതെ നീ ചെയ്തു... ’ എന്ന്. അതു കേട്ടപ്പോൾ എനിക്ക് എന്തൊരു സന്തോഷമായെന്നോ അച്ഛാ...’’ 

pranav-kalyani-marakkar-1.png.image.784.410
pranav-kalyani-marakkar.png.image.784.410

മകളുടെ സന്ദേശത്തിനു പ്രിയദർശൻ എഴുതിയ മറുപടിയിൽ പറഞ്ഞു: ‘‘എല്ലാ അച്ഛന്മാരെയുംപോലെ നിന്നെ നല്ല വഴിക്കു നയിക്കാനായി ഞാൻ പ്രാർഥിക്കുന്നു. നീ അഭിനയിക്കുമ്പോൾ ഞാൻ സംവിധാനം ചെയ്യുമെന്നതു സ്വപ്നത്തിൽപ്പോലും ഇല്ലാത്ത കാര്യമായിരുന്നു.’’ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA