മാസ് ആക്‌ഷനുമായി പ്രണവ്; ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രെയിലർ

pranav-trailer
SHARE

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ട്രെയിലറിനെ ആകർഷണമാക്കുന്നു.

Irupathiyonnaam Noottaandu | Official Trailer | Pranav Mohanlal

പീറ്റർ ഹെയ്നാണ് സംഘടനം ഒരുക്കിയിരിക്കുന്നത്. പുലിമുരുകനിലെയും ഒടിയനിലെയും വിസ്മയകരമായ ആക്‌ഷൻ രംഗങ്ങൾക്ക് സമാനമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേതും. ഡ്യൂപ്പില്ലാതെയുളള പ്രണവിന്റെ സംഘട്ടനരംഗങ്ങൾ തിയറ്ററുകളിൽ ആഘോഷമാകുമെന്ന് തീർച്ച.

ചിത്രത്തില്‍ നായികയായി എത്തുന്നത് സായാ ഡേവിഡ് ആണ്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അരുൺഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോകുൽ സുരേഷും എത്തുന്നുണ്ട്. 

രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്. ചിത്രം ജനുവരി 25 ന് തിയേറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA