ചുംബനം കൊടുത്ത് വിജയ് സേതുപതി, ഇങ്ങനെ വേണം താരങ്ങളെന്ന് ആരാധകർ: വിഡിയോ

SHARE

ചുരുങ്ങിയ കാലം കൊണ്ട് കേരളം ഇത്രയധികം നെഞ്ചേറ്റിയ മറ്റൊരു തമിഴ് താരം ഉണ്ടോയെന്ന് സംശയമാണ്. ആ ഇഷ്ടത്തിന് അടിവരയിടുന്ന വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനായി ആലപ്പുഴയിൽ എത്തിയ വിജയ് സേതുപതി മലയാളികളുടെ സ്നേഹം നേരിട്ട് അനുഭവിച്ചറിഞ്ഞു.

മക്കൾ സെൽവൻ കീ ജയ്..എന്ന് ആർപ്പുവിളിച്ചാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് ആരാധകർ ഒഴുകിയെത്തിയത്. ചിത്രീകരണത്തിന്റെ ഇടവേളയിൽ പുറത്തിറങ്ങി കൂടി നിന്ന ആരാധകരെ കാണുകളും കൈ കൊടുക്കുകയും ചെയ്തു താരം. തിരക്കിനിടയിൽ തന്നെ തൊടാൻ കൈനീട്ടിയ കുഞ്ഞാരാധകന്റെ കയ്യിൽ ഒരു ഉമ്മ സമ്മാനിച്ചാണ് താരം സെറ്റിലേക്ക് മടങ്ങിയത്. പോകുമ്പോൾ ഫോട്ടോ എടുക്കാൻ ആഗ്രഹം പ്രകടിച്ച് ആരാധകനോട് വീണ്ടും അക്കാര്യം ഒാർമിക്കുന്ന വിജയ് സേതുപതിയെ അമ്പരപ്പോടെയാണ് കൂടിനിന്നവർ നോക്കിയത്. ആരാധകരെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന വിജയ് സേതുപതിയുടെ എളിമ മറ്റു താരങ്ങളും കണ്ടു പഠിക്കേണ്ടതാണെന്ന് സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവർ പറയുന്നു. 

സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ എന്ന ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങളാണ് ആലപ്പുഴയിലും പരിസരത്തും ചിത്രീകരിക്കുന്നത്. കയര്‍ തൊഴിലാളിയുടെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന.  ആലപ്പുഴ ബീച്ചിലെ കയര്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ നടന്ന ചിത്രീകരണത്തില്‍ ഓട്ടോ തൊഴിലാളികളുമായുള്ള രംഗങ്ങളാണ് ചിത്രീകരിച്ചത്. എം സുകുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്‍.  സീനു രാമസ്വാമിയാണ് സിനിമയുടെ രചനയും  സംവിധാനവും. ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജയാണു ചിത്രത്തിന്റെ നിർമാതാവ്. ഗായത്രിയാണു വിജയ് സേതുപതിയുടെ നായിക. ഗുരു സോമസുന്ദരം, ഷാജി ചെൻ എന്നിവരും പ്രധാന റോളുകളിലുണ്ട്.  മൂവരുടെയും മൂന്നാമത്തെ കൂട്ടുകെട്ടാണ് മാമനിതൻ. ഇടംപൊരുൾ യേവൾ, ധർമ ദുരൈ എന്നീ ചിത്രങ്ങളിലാണു മൂവരും മുൻപ് ഒന്നിച്ചത്. 

രജനീകാന്തിന്റെ ‘പേട്ട’യിലൂടെ തമിഴകത്തും ചുവടുറപ്പിച്ച മലയാളിയായ മണികണ്ഠൻ ആചാരിയും വിജയ് സേതുപതിക്കൊപ്പമുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്.

ഈ വർഷത്തെ മനോരമ ഓൺൈലൻ കലണ്ടറില്‍ തിളങ്ങിയതും വിജയ് സേതുപതിയായിരുന്നു. (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA