തരംഗമായി ദിലീപിന്റെ ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ ട്രെയിലര്‍

kodathisamaksham-balan-vakkeel-trailer
SHARE

ദിലീപ് അഭിഭാഷകനായി എത്തുന്ന കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ തരംഗമാകുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ട് ലക്ഷത്തിനു മുകളിൽ ആളുകൾ ട്രെയിലർ കണ്ട് കഴിഞ്ഞു.

Kodathisamaksham Balan Vakeel Official Trailer

വിക്കുള്ള വക്കീലായി ദിലീപ് എത്തുന്ന ചിത്രം മികച്ചൊരു എന്റര്‍ടെയ്‌മെന്റ് ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു കേസിന്റെ ഭാഗമായി ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം നീങ്ങുന്നതെന്നാണ് ട്രെയിലറിലൂടെ മനസിലാകുന്നത്. ദിലീപിന്റെ സ്റ്റൈലിഷ് ഗെറ്റപ്പും ആക്‌ഷന്‍ രംഗങ്ങളും ട്രെയിലറിനെ കൂടുതൽ കരുത്തുറ്റതാക്കുന്നു.

പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്‌ചേര്‍സാണ് ഈ ചിത്രം നിർമിക്കുന്നത്. മലയാളത്തിലേയ്ക്കുള്ള വയകോം 18 മോഷന്‍ പിക്‌ചേര്‍സിന്റെ അരങ്ങേറ്റ ചിത്രമാണിത്. ബോക്സ് ഓഫീസ് ഹിറ്റുകളുടെ കൂട്ടുകാര്‍ ആയ ദിലീപും ബി. ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയില്‍ തന്നെയാണ് സിനിമാ പ്രേമികള്‍.

പ്രിയാ ആനന്ദ്, മംമ്ത മോഹന്‍ദാസ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.കൂടാതെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA