മരക്കാറില്‍ അതിസുന്ദരിയായി മഞ്ജു വാരിയർ; ചിത്രം പുറത്ത്

manju-warrier-marakkar
SHARE

മോഹൻലാൽ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ മഞ്ജു വാരിയരുടെ ലുക്ക് പുറത്ത്‍. സുബൈദ എന്നാണു മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നായകന്‍ മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സുനില്‍ ഷെട്ടി എന്നിവരുടെ ലുക്ക് ആണ് ഇത് വരെ പുറത്തു വന്നിട്ടുള്ളത്.

ഒടിയന് ശേഷം മഞ്ജു വാരിയർ വീണ്ടും മോഹൻലാലിന് നായികയായി എത്തുന്നു. പ്രിയദർശന്‍ ചിത്രത്തിൽ ആദ്യമായി മഞ്ജു അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. മഞ്ജു വാരിയരുടെ കുട്ടിക്കാലം ചെയ്യുന്നത് പ്രിയദർശന്റെ മകൾ കല്യാണിയാണ്. സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. 

തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA