ആര്യയും നടി സയേഷയും മാർച്ചിൽ വിവാഹിതരാകും

arya-sayesha-wedding
SHARE

തമിഴ് സിനിമാതാരം ആര്യയും നടി സയേഷയും മാർച്ചിൽ വിവാഹിതരാകും. ഹൈദരാബാദ് വെച്ചായിരിക്കും ഇരുവരുടെയും വിവാഹം. വിവാഹതിയതി സംബന്ധിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ ഇരുവരും ഔദ്യോഗികമായി അറിയിക്കും.

Arya Acting is too over :Sayyeshaa Saigal

നേരത്തെ ഇരുവരുടെയും വിവാഹവാർത്ത തമിഴ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഗജിനികാന്ത് എന്ന ചിത്രത്തിൽ സയേഷയായിരുന്നു ആര്യയുടെ നായിക. ഇരുവരും പ്രണയത്തിലാണെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് വിവാഹവാർത്ത പുറത്താകുന്നത്. മോഹന്‍ലാൽ, സൂര്യ ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.

ഇതിനിടെ വിവാഹ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആര്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ഒരു തമിഴ് ചാനൽ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരിൽ റിയാലിറ്റി ഷോ നടത്തിയിരുന്നു. 

16 മത്സരാർഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിൽ ആര്യയെത്തി.  താൻ ഒരാളെ തിരഞ്ഞെടുത്താൽ മറ്റുള്ളവർക്കു വേദനയാകുമെന്നു പറഞ്ഞാണ് താരം പിന്മാറുന്നത്. 

ഷോയിൽ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാർഥി അബർനദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതും വിവാദങ്ങളിൽ ഇടം നേടി. മലയാളികളായ 7 മത്സരാർഥികൾ ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. നടി സംഗീതയായിരുന്നു അവതാരക. ഇതേ വിവാദത്തെ ഭയന്നാണ് ആര്യ തന്റെ വിവാഹവാർത്ത രഹസ്യമാക്കിവെയ്ക്കുന്നതെന്നും തമിഴ്മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA