Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ ടിക്കറ്റിന് നികുതി; മലയാള സിനിമ തകരുമെന്ന് സിനിമാപ്രവർത്തകർ

film-theatre-kerala

സിനിമാ ടിക്കറ്റുകളില്‍ 10 ശതമാനം വിനോദനികുതി ഈടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ പ്രതിഷേധവുമായി സിനിമാപ്രവർത്തകർ. ടിക്കറ്റില്‍ പത്ത് ശതമാനം വിനോദ നികുതി വർധനയുണ്ടാകുന്നത് സിനിമാ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. 

ബജറ്റില്‍ ഇരട്ടി നികുതിയാണ് ടിക്കറ്റിന് ഏര്‍പ്പെടുത്തിയതെന്നും ധനമന്ത്രിയുടേത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. തീരുമാനം അംഗീകരിക്കാനാകില്ലെന്നും ജിഎസ്ടിക്ക് പുറമെയുള്ള നികുതി സിനിമാരംഗം തകര്‍ക്കാനെ ഉപകരിക്കുകയുള്ളൂ. ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

ചലച്ചിത്ര സംഘടനകൾ സംയുക്തമായി ധനമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകന്റെ വയറ്റത്തടിക്കുന്ന പണിയാണ് ഇതെന്നും സിനിമയുടെ പത്ത് ശതമാനം അധിക നികുതി പിൻവലിക്കണമെന്നും സംവിധായകൻ വ്യാസൻ െക.പി. പ്രതികരിച്ചു. 

മന്ത്രിയുടെ തീരുമാനത്തിനെതിരെ തിയറ്ററുകൾ അടച്ചിട്ട് സമരം ചെയ്യുമെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. പത്ത് ശതമാനം വർധന സാധാരണക്കാരെ സംബന്ധിച്ചടത്തോളം വലിയൊരു തുകയായി മാറും. കുടുംബ പ്രേക്ഷകർ തിയറ്ററിൽ നിന്നും അകലും. ഈ തീരുമാനം മലയാളസിനിമയെ തകർക്കാനെ ഉപകരിക്കൂവെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

സംവിധായകൻ സൈജു എസ്.എസ്.- സിനിമാ പ്രവർത്തകരുടെ വയറ്റത്തുള്ള ഒരടിയല്ലേ ഇത്? ഫാമിലി ഓഡിയൻസിന്റെ ഏറ്റവും താഴ്ന്ന പരിഗണനയുടെ താഴെതട്ടിലേക്ക് പോവും സിനിമ. ഇത്രയും നികുതി വരുമാനം തരുന്ന ഇൻഡസ്ട്രിക്ക് ഇത് താങ്ങാവുന്നതിലും മേലെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.