Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സങ്കൽപ കഥകളിലെ രാജകുമാരിയെപോലെ മംമ്ത

mamta-mohandas-calender

പ്രണയവർണങ്ങളുടെ ജാലകം തുറന്ന് മംമ്ത മോഹൻദാസ്. മനോരമ സെലിബ്രിറ്റി കലണ്ടർ 2019ല്‍ ഫെബ്രുവരി മാസത്തിലെ താരം മംമ്തയാണ്. ലോകമെമ്പാടുമുള്ള പ്രണയികളുടെ മനസ്സുകളില്‍ വസന്തം പൂത്തുലയുന്ന വാലന്റൈൻസ് ദിനവും ഈ മാസമാണ്. ആ പ്രണയകുളിര് പകർന്നൊരു മനോഹര ചിത്രമാണ് മംമ്തയുടേതായി കലണ്ടർ ഫോട്ടോഷൂട്ടിൽ ഒരുക്കിയിരിക്കുന്നത്.

മനോരമ കലണ്ടർ 2019 മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാം

സങ്കൽപ കഥകളിലെ രാജകുമാരിയെപോലെ അതിസുന്ദരിയായാണ് മംമ്ത പ്രത്യക്ഷപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ മംമ്ത തന്നെ പങ്കുവെച്ച ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. മണിക്കൂറുകൾക്കുള്ളിൽ മുപ്പതിനായിരത്തോളം ലൈക്സ് ആണ് ചിത്രത്തിന് ലഭിച്ചത്.

ഈ വർഷത്തെ മനോരമ സെലിബ്രിറ്റി കലണ്ടറില്‍ ജനുവരി മാസം തിളങ്ങിയത് വിജയ് സേതുപതിയായിരുന്നു. കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം) ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.