Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയം തൊട്ട് പേരൻപ്; പ്രേക്ഷക പ്രതികരണം

peranbu-housefull

ചലച്ചിത്രമേളകളിൽ കാഴ്ചക്കാരുടെ ഉള്ളുലച്ച പേരൻപ് തിയറ്ററുകളില്‍. വൈകാരിക രംഗങ്ങളിലെ സൂക്ഷ്മാഭിനയം കൊണ്ട് മുൻപും പല തവണ ആസ്വാദകരുടെ കണ്ണു നനയിച്ച മമ്മൂട്ടി ഭാവങ്ങൾക്ക് കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നില്‍ സിനിമ തെളിയുകയായി ഇനി.

കേരളത്തിൽ 117 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മികവു കേട്ടറിഞ്ഞ് നിരവധി ആളുകളാണ് തിയറ്ററുകളിലേയ്ക്ക് എത്തുന്നത്. പല േകന്ദ്രങ്ങളിലും ഷോ ഹൗസ്ഫുൾ ആണ്.

പേരൻപിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

1. 10 വർഷത്തെ ഇടവേളക്കു ശേഷം മമ്മൂട്ടി തമിഴിൽ തിരിച്ചെത്തുന്നത് പേരൻപിലൂടെ

2. ട്രെയിലറിനും മേക്കിങ്ങ് വിഡിയോക്കും വന്‍ വരവേൽപ്

3. ചിത്രം ഒരുക്കിയത് പ്രശസ്ത സംവിധായകന്‍ റാം

4. ചിത്രീകരണം തുടങ്ങി മൂന്ന് വര്‍ഷത്തിന് ശേഷം പേരന്‍പ് തിയറ്ററിൽ

5. നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി തന്നെ വേണമെന്ന തീരുമാനമാനത്തിൽ അദ്ദേഹത്തിന്റെ ഡേറ്റിനായി സംവിധായകൻ വര്‍ഷങ്ങള്‍ കാത്തിരുന്നു. 

6. അമുദവനാകാൻ മമ്മൂട്ടി സമ്മതിച്ചിരുന്നില്ലെങ്കിൽ ചിത്രം വേണ്ടെന്ന്‌ വെയ്ക്കുമായിരുന്നുവെന്ന് റാം

7. മമ്മൂട്ടി അവതരിപ്പിക്കുന്നത് അമുദവൻ എന്ന ടാക്സി ‍ഡ്രൈവറെ

8. ഇതുവരെ മമ്മൂട്ടി പേരൻപിന് പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നിര്‍മാതാവ്

9. കഥ ഇഷ്ടമായി, എല്ലാ സിനിമയും കാശിന് വേണ്ടി ചെയ്യാൻസാധിക്കില്ല‌െന്ന് മമ്മൂട്ടി

10. മമ്മൂട്ടിയുടെ മകളായി എത്തുന്നത് സാധന എന്ന 16–കാരി

11.സാധന അവതരിപ്പിക്കുന്നത് സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗം ബാധിച്ച പെൺകുട്ടിയെ

12. ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ നായിക ആകുന്ന തമിഴ് ചിത്രം, അഞ്ജലി അമീര്‍. 

13. മാസ്സ് സിനിമ അല്ലാതിരുന്നിട്ടും പേരൻപിനായി തമിഴ്നാട് ഫാൻസ്‌ പ്രവർത്തകർ രംഗത്ത്

14. റിലീസിന് മുമ്പേ എല്ലാ ജില്ലയിലും തമിഴ് രസികർ മൻട്രം സംഘടിപ്പിക്കുന്ന ഫാൻസ് ഷോകൾ

15.ഫാൻസ് ഷോയുടെ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത് തമിഴ്നാട് ഗ്രാമവികസന മന്ത്രി എസ്.പി. വേലുമണി

16. ചെന്നൈയിലെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത് ചെന്നൈ എഫ്സിയിൽ ജോയിൻ ചെയ്ത ഫുട്ബോൾ താരം സി.കെ. വിനീത്

17. കൊച്ചിയില്‍ നടന്ന പ്രീമിയർ ഷോയിൽ പങ്കെടുത്തത് വൻ താരനിര

18. ലോകോത്തര നിലവാരമുള്ള ചിത്രത്തിൽ മമ്മൂട്ടി നായകനായത് അഭിമാനമെന്ന് സംവിധായകർ

19. റോട്ടര്‍ഡാം ചലച്ചിത്രമേളയിൽ ചിത്രത്തിന്റെ അന്തര്‍ദേശീയ പ്രീമിയര്‍

20. ഷാങ്ഹായി ചലച്ചിത്രോല്‍സവത്തിലും അംഗീകാരം

21. ഇന്ത്യന്‍ പ്രീമിയര്‍ ഇത്തവണത്തെ ഗോവ ചലച്ചിത്രോത്സവത്തിൽ പനോരമ വിഭാഗത്തില്‍

22. ഗോവയില്‍ നടന്ന പേരന്‍പിന്റെ രണ്ട് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍

23. മമ്മൂട്ടിയുടെ അഭിനയം കണ്ട് കട്ട് പറയാൻ മറന്നെന്ന് കൊറിയോഗ്രാഫര്‍ നന്ദ

24. അമരം റിലീസ് ചെയ്ത അതേ ദിവസം പേരന്‍പും പ്രേക്ഷകർക്കു മുന്നിലേക്ക്

25. അമരത്തിലും പേരൻപിലും പ്രതിപാദ്യവിഷയം അച്ഛൻ–മകൾ ബന്ധം

26. അച്ചൂട്ടിയിലൂടെ നേടിയ അവാർഡ് ചരിത്രം പേരൻപിലൂടെ ആവർത്തിക്കുമോ എന്ന് ആരാധക കാത്തിരിപ്പ്.

27. ചിത്രീകരണം കൊടൈക്കനാലില്‍ നിന്ന് ഉള്ളോട്ട് ഒറ്റപ്പെട്ട ഇടത്ത്.

28. റാമിന്റെ മുന്‍ചിത്രം തങ്കമീന്‍കള്‍ ദേശീയ പുരസ്കാരം നേടി.

29. ചിത്രത്തിന് ഇളയരാജയുടെ പഴയകാല സംഗീതത്തെ ഓര്‍മിപ്പിച്ച് യുവന്‍ ശങ്കര്‍രാജയുടെ ഈണങ്ങള്‍.

30. കേരളത്തിലെ പ്രീമിയര്‍ ഷോ പ്രതിഭാ സമ്പന്നരുടെ സാന്നിധ്യത്തില്‍ ലുലു മാളില്‍.

31. മലയാള സിനിമാ പ്രവര്‍ത്തകര്‍ നല്‍കിയത് അമ്പരപ്പിക്കുന്ന സ്നേഹമെന്ന് റാം.

32. ചിത്രത്തിന്റെ ഡബിങ്ങിനായി മമ്മൂട്ടി ചെലവഴിച്ചത് ആഴ്ചകള്‍.

33. റാം മമ്മൂട്ടിയെ ആദ്യം കാണുന്നത് വിദ്യാര്‍ത്ഥികാലത്ത് അമരത്തിലൂടെ.

34. സിനിമ സ്വപ്നമായ അന്നുമുതല്‍ മലയാള സിനിമയുടെ ആരാധകന്‍.

35. തനിയാവര്‍ത്തനം റാമിന്റെ ഇഷ്ടചിത്രം.

36. പേരന്‍പില്‍ ഏറെ ഹൃദ്യം തേനി ഈശ്വറിന്റെ ക്യാമറ.

37. ഇടക്കാലത്തിന് ശേഷം അഞ്ജലി ചിത്രത്തിലൂടെ ശക്തമായ വേഷത്തില്‍.

38. ചിത്രം കഥ പറയുന്നത് 12 അധ്യായങ്ങളായി.

39. അച്ഛന്‍–മകള്‍ ബന്ധത്തിനപ്പുറം ശക്തമായ സാമൂഹ്യ വിചാരങ്ങള്‍ കൂടി പേറുന്ന തിരക്കഥ.

40. ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് ആന്‍റോ ജോസഫ്.

41. കേരളത്തിന്റെ ചലച്ചിത്രോല്‍സവത്തിലേക്ക് പേരന്‍പിന് ക്ഷണം ലഭിച്ചു. തീയറ്റര്‍ പ്രേക്ഷകരെ നഷ്ടമാകാതിരിക്കാന്‍ ക്ഷണം സ്വീകരിച്ചില്ല.

42. ഇന്ത്യക്ക് പുറത്ത് യുഎഇയിലും ആസ്ട്രേലിയയിലും അടക്കം റിലീസ്.

43. കേരളത്തില്‍ 15 കേന്ദ്രങ്ങളില്‍ മലയാളം പതിപ്പ് എത്തിയേക്കും.

44. കഴിഞ്ഞ വര്‍ഷം സെന്‍സര്‍ ചെയ്ത ചിത്രം അതുകൊണ്ടു തന്നെ ഇക്കുറി അവാര്‍ഡുകള്‍ക്ക് മല്‍സരിക്കും.

45. തമിഴ് പ്രീമിയറിന് ശേഷം ട്വിറ്ററില്‍ തെന്നിന്ത്യന്‍ സിനിമാ അനലിസ്റ്റുകളുടെ പോസിറ്റീവ് റിവ്യൂകള്‍.

46. സിനിമ പുറത്തിറങ്ങിന്നതിന് മുന്‍പ് പോസിറ്റീവ് റിവ്യൂ മാത്രം. പ്രതീക്ഷകളുടെ അമിതഭാരം വേണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍.

47. കേരളത്തില്‍ സിനിമയ്ക്ക് മികച്ച അഡ്വാന്‍സ് ബുക്കിങ്.

48. ദുബായിലും റിലീസിന് മുന്നോടിയായി പ്രീമിയര്‍ ഷോ.

49. മലയാളം പതിപ്പില്‍ സിദ്ദീഖും സുരാജ് വെ‍ഞ്ഞാറമ്മൂടും അഭിനയിച്ചു‍.‌‌

50. സിനിമയ്ക്ക് 2 മണിക്കൂര്‍ 27 മിനിറ്റ് ദൈര്‍ഘ്യം.

51. സിനിമയുടെ ചെലവ് ഏഴ് കോടിയെന്ന് റിപ്പോര്‍ട്ട്.

related stories