മത്സരിച്ചഭിനയിച്ച് രജിഷയും ജോജുവും; ജൂൺ ട്രെയിലർ

june-trailer-rajisha-vijayan
SHARE

രജിഷ വിജയൻ നായികയാകുന്ന പുതിയ ചിത്രം ജൂണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ‌ ഒരു കൗമാര വിദ്യാര്‍ഥിനിയായാണ് രജിഷ എത്തുന്നത്. ചിത്രത്തിൽ ജോജു ജോര്‍ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രസകരമായ ട്രെയിലറാണ് അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.

June Trailer Rajisha Vijayan

ചിത്രത്തിൽ രണ്ട് കാലഘട്ടത്തിലെ കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഇതിനായി രണ്ട് ലുക്കിൽ താരമെത്തും. ജൂൺ എന്ന പെണ്‍കുട്ടിയുടെ 17 മുതൽ 27 വയസുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. ജൂണിന്റെ കൗമാരമാണ് ചിത്രം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. 16 പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.

അങ്കമാലി ഡയറീസിനും ആട് 2നും ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂൺ. 

നവാ​ഗതരായ ജിതിൻ സ്റ്റാൻസ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹകൻ. സം​ഗീത സംവിധായകൻ ഇഫ്തി. തിരക്കഥ അഹമ്മദ് കബീര്‍, ലിബിൻ, ജീവൻ. തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം രജിഷ വിജയൻ സ്വന്തമാക്കിയിരുന്നു.  ജോര്‍ജേട്ടന്റെ പൂരം, ഒരു സിനിമാക്കാരന്‍ എന്നിവയാണ് രജിഷ അഭിനയിച്ച മറ്റ് ചിത്രങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA