Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ അഭിമന്യു, വീട് വട്ടവട; പത്മവ്യൂഹത്തിലെ അഭിമന്യു ട്രെയിലർ

patmavyoohathile-abhimanyu

മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമയുടെ ട്രെയിലർ പുറത്ത്. പത്മവ്യൂഹത്തിലെ അഭിമന്യു എന്നാണ് ചിത്രത്തിന്റെ പേര്.ആകാശ് ആര്യനാണ് അഭിമന്യുവായി എത്തുന്നത്.

ആര്‍എംസിസി പ്രൊഡക്‌ഷന്റെ ബാനറില്‍ വിനീഷ് ആരാധ്യ കഥയും സംവിധാനവും നിർവഹിച്ച സിനിമ ഈ മാസം തിയറ്ററുകളിലെത്തും. അടുത്തിടെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. അജയ് ഗോപാല്‍ രചനയും സംഗീതവും നിര്‍വഹിച്ച മൂന്ന് പാട്ടും മൂന്ന് കവിതയും സിനിമയിലുണ്ട്. 

ഇന്ദ്രന്‍സ്, സോന നായര്‍ എന്നിവര്‍ ഒഴികെ മറ്റെല്ലാ അഭിനേതാക്കളും പുതുമുഖങ്ങളാണ്.