Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹീറോ എപ്പോൾ വരും’, പൃഥ്വിയോട് ഹോട്ടൽ ജീവനക്കാരൻ

prithviraj-nine-memory

‘കുഞ്ചാക്കോ ബോബൻ അല്ലേ’? ! ഉസ്താദ് ഹോട്ടൽ സിനിമയിൽ മാമൂക്കോയയുടെ കഥാപാത്രം ആസിഫ് അലിയോട് ചോദിക്കുന്ന രസകരമായ ഈ ഡയലോഗ് പിന്നീട് പലരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ദുൽഖർ സൽമാന്‍ കൂടെ നിൽക്കുമ്പോഴാണ് ടൊവിനോയുടെ അരികിലേയ്ക്ക് ഒരു ചേച്ചി ഓടിയെത്തി ചോദിച്ചത്, ‘ഉണ്ണി മുകുന്ദനല്ലേ എന്ന്’.

ഇപ്പോഴിതാ സൂപ്പർതാരം പൃഥ്വിരാജിനും ഇങ്ങനെയൊരു അനുഭവം ഉണ്ടായി. നയൻ സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു പൃഥ്വിയുടെ ‘കുഞ്ചാക്കോ ബോബന്‍ അല്ലേ’ നിമിഷം.

‘ഹിമാലയത്തിലായിരുന്നു നയന്റെ ചിത്രീകരണം നടന്നത്. അവിടെ തന്നെ പല ഹോട്ടലുകളിൽ ഷൂട്ട് ഉണ്ടായിരുന്നു. ഇരുപത്തിയഞ്ച് , മുപ്പത് ദിവസത്തിൽ കൂടുതൽ ഒരു ഹോട്ടലിലും റൂം കിട്ടില്ല. അർമാൻ എന്നൊരു ഹോട്ടലില്‍ ഷൂട്ടിങ് നടക്കുന്ന സമയം. സാങ്കേതികപ്രവർത്തകരും സംവിധായകനുമൊക്കെ ഹോട്ടലിൽ എത്തി. ഹീറോ ഇപ്പോൾ വരും, ഹീറോയുടെ റൂമിന്റെ കീ എവിടെ എന്നൊക്കെ ഹോട്ടൽ അധികൃതരോട് ഇവർ ചോദിക്കുന്നുണ്ട്.’–പൃഥ്വിരാജ് പറഞ്ഞു.

ദുൽഖറിന്റെ മുന്നിൽവെച്ച് ഞാൻ ചമ്മി, കാരണം ആ ചേച്ചി: ടൊവീനോ

‘ഹോട്ടലിലെ ജീവനക്കാർ ഹീറോ എത്താൻ വേണ്ടി ഇങ്ങനെ കാത്തിരിക്കുകയാണ്. അങ്ങനെ ഞാൻ ഹോട്ടലിൽ എത്തി. വണ്ടിയിൽ നിന്നിറങ്ങി നേരെ റിസപ്ഷനിൽ ചെന്നു. റിസപ്ഷനിസ്റ്റ് ഓടി എന്റെ അടുത്ത് വന്ന് ചോദിച്ചു, ‘ഹീറോ എപ്പോൾ വരും’. ഹീറോ പുറകെ വരുമെന്ന് ഞാൻ മറുപടിയായി പറഞ്ഞു. റൂമിന്റെ താക്കോൽ എനിക്ക് തന്നേക്കൂ, ഞാൻ അദ്ദേഹത്തെ സ്വീകരിച്ചോളാം എന്നും അവരെ അറിയിച്ചു. അത് രസകരമായ നിമിഷമായിരുന്നു. സത്യത്തിൽ അയാൾ ഓടിവന്നപ്പോൾ ഞാൻ വിചാരിച്ചത് ഹീറോയെ സ്വീകരിക്കാൻ ആയിരിക്കുമെന്നാണ്. എന്തായാലും പത്ത് മിനിറ്റിനുള്ളിൽ ഹീറോ എത്തുമെന്ന് പറഞ്ഞ് താക്കോലും മേടിച്ച് ഞാൻ റൂമിലേയ്ക്ക് പോയി.’–പൃഥ്വിരാജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.