ADVERTISEMENT

ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണൻ ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്സ് തിയറ്ററുകളിലെത്തി. ഫഹദ്, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമാണം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

 

നാല് സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തില്‍ ഷമ്മി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

 

ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും ആരംഭിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും കുമ്പളങ്ങി നൈറ്റ്സിനുണ്ട്. രണ്ടു നായികമാരാണ് ചിത്രത്തിലുള്ളത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിന്‍ ശ്യാമാണ് സംഗീതം.

 

ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങൾ

 

ജെനിത് കാച്ചപ്പിളളി

 

പട്ടിയേയും പൂച്ചയേയും കളയാൻ കൊണ്ടിടുന്ന ഒരു തുരുത്തിൽ ആർക്കും വേണ്ടാത്തവരെ പോലെ ജീവിക്കുന്ന, ആ പഞ്ചായത്തിലെ ഏറ്റവും മോശം വീടുകളിൽ ഒന്നെന്ന് ഫ്രാങ്കി പറയുന്ന ഒരു വീട്. അവിടെ നമ്മുടെയൊക്കെ ചുറ്റിലും നമ്മൾ കണ്ടിട്ടുള്ള പൊതുബോധം കല്പിച്ചു നൽകിയിട്ടുള്ള യോഗ്യതകളില്ലാത്ത രണ്ടാം തരം ജീവിതങ്ങൾ. അവരുടെ ഏറ്റവും മോശം രാത്രികളിൽ ഒന്നിൽ നിന്ന്‌ ഏറ്റവും നല്ല രാത്രികളിൽ ഒന്നിലേക്ക് ചെന്ന് നിൽക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ്, പകലിന്റെ പൊള്ളത്തരവും രാത്രിയുടെ ആഴവും അടക്കം ഒരുപാട് വായനകൾക്ക് സാധ്യതയുള്ള, പഠിക്കാനും എഴുതാനും ഇനിയും ഇനിയും ഏറെയുള്ള, മലയാളത്തിന്റെ അടുത്ത അഭിമാനമാണ്. മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടി മുതലിനും ശേഷം അതേ ഷെൽഫിലേക്ക് എടുത്തു വെക്കാവുന്ന മാസ്റ്റര്‍പീസ്.

 

മനു സച്ചിൻ–കുമ്പളങ്ങി നൈറ്റ്‌സ്...തകർപ്പൻ മൂവി...പച്ചയായ ജീവിതം ഇത്ര മനോഹരമായി ഒപ്പിയെടുത്ത മറ്റൊരു ചിത്രം ഈ അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയിട്ടില്ല .. തീയറ്ററിൽ നിറഞ്ഞ ചിരിയും കൈയടിയും...

 

ജി ജീ–കുമ്പളങ്ങി നൈറ്റ്സ് ഇനി കുമ്പളങ്ങി ഡേയ്സ്, എന്ത് ഫീലാണ് ബ്രോ ശ്യാം പുഷ്കരൻ, ഷൈജു ഖാലിദ് നിങ്ങ വേറെ ലെവൽ ആണ് മച്ചാനെ സൗബിൻ നിങ്ങ ഒരു ജിന്നാണ് മച്ചാനെ  ഫഹദ്, നിങ്ങ നുമ്മട മുത്താണ...

 

അനന്തകൃഷ്ണന്‍–കുമ്പളങ്ങി നൈറ്റ്സ് കണ്ടു ഒരുപാട് ഇഷ്ടായി. 2019 ലെ മറ്റൊരു ഫീൽ ഗുഡ് ചിത്രം. സിനിമ കാണാൻ പോകുന്ന പ്രേക്ഷകനെ സ്വാധിനിക്കുന്ന എല്ലാം അടങ്ങിയ ചിത്രം. നല്ലൊരു കഥ. കഥ നിറയെ ചിരി അൽപ്പം കണ്ണീർ. അവസാനത്തോട് അടുക്കുമ്പോൾ കുറച്ച് ത്രിൽ. എല്ലാം തികഞ്ഞൊരു മികച്ച ചിത്രം. ഫഹദ് ഫാസിൽ നിങ്ങൾ എന്ത് അഭിനയമാ മനുഷ്യാ ഒന്നും പറയാൻ ഇല്ല നമിച്ചു. കൂടെ സൗബിൻ, ഭാസി,ഷെയിൻ എല്ലാരും കൂടി ക്ലാസ്സ്‌ ആക്കി. തിയറ്ററിൽ തന്നെ പോയി ആസ്വദിക്കണം കുമ്പളങ്ങി നൈറ്റ്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com