ADVERTISEMENT

പൃഥ്വിരാജിന്റെ സയൻസ് ഫിക്​ഷൻ ത്രില്ലർ ‘നയൻ’ ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയുടെ ട്രെയിലർ തന്നെ ആരാധകരിൽ വലിയ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. സയൻസ് ഫിക്​ഷന്‍ സിനിമയെന്നതിലപ്പുറം ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ചിത്രം എന്താണെന്ന ഏകദേശ ധാരണ ഈ സിനിമയുടെ നായകനും നിർമാതാവുമായ പൃഥ്വിരാജ് തന്നെ പറയുന്നു.

 

ഗംഭീരമായ പ്രമോഷനൽ വിഡിയോയിലൂടെയാണ് സിനിമയുടെ സ്വഭാവം അദ്ദേഹം പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. ചിത്രത്തിനു വേണ്ടി നിരവധി പ്രമോഷനൽ പരിപാടികൾ പൃഥ്വി ചെയ്തിരുന്നെങ്കിലും ഈ വിഡിയോ ആരാധകർക്കിടയിൽ വൈറലായി മാറുകയായിരുന്നു.

 

നയൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെ പൃഥ്വിയുടെ റൂമിൽ പെട്ടെന്ന് വൈദ്യുതി നിശ്ചലമാകുന്നു. ഫോൺ പ്രവര്‍ത്തിക്കുന്നില്ല. അവസാനം ‍ഡ്രൈവറോട് വണ്ടി എടുക്കാൻ ആവശ്യപ്പെടുന്നുവെങ്കിലും അതും നിശ്ചലം. ഈ സാഹചര്യത്തെ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം. പൃഥ്വിയുടെ ഈ പ്രമോഷനൽ തന്ത്രം ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായി. 

 

ആരാധകരുടെ പ്രതികരണങ്ങൾ–

 

ഇൗ സ്വീക്വൻസുമായി സിനിമക്ക് ബന്ധമുണ്ടെങ്കില്‍ 9 എന്ന ചിത്രം മലയാളം ഇതുവരെ കണ്ടതില്‍വെച്ചേറ്റവും വ്യത്യസ്തമായ പ്രമേയമാണ് കാഴ്ച്ചവെയ്ക്കാനൊരുങ്ങുന്നത്.

 

സത്യം പറഞ്ഞാൽ ഇതേ ഈ നിമിഷം വരെ.. exactly before 2 minutes.. ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.. ഇനിയിപ്പോൾ പ്രതീക്ഷിക്കുന്നു, 

 

സിനിമയിൽ മാത്രമല്ല പ്രമോഷന്റെ കാര്യത്തിലും നിങ്ങൾ വേറിട്ടുനിൽക്കുന്നു, രാജുവേട്ടൻ"

 

‘ഈ ലോകത്തിനുമപ്പുറം’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ഒൻപത് ദിവസങ്ങൾക്കിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയിൽ പറയുന്നത്. 

 

ഹൊറർ, സൈക്കളോജിക്കൽ, ത്രില്ലർ, സയൻസ് ഫിക്‌ഷൻ എന്നീ തലങ്ങളിലെല്ലാം നയൻ പ്രേക്ഷകർക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ ഉറപ്പ്. വിഎഫ്എക്‌സിനു കൂടുതൽ പ്രാധാന്യം നല്‍കുന്നു.

 

പൃഥ്വിരാജ് പ്രൊഡക്‌ഷൻസും സോണി പിക്ച്ചേർസും ചേർന്നാണ് സിനിമയുടെ നിർമാണം. ചിത്രം സംവിധാനം ചെയ്യുന്നത് കമലിന്റെ മകൻ ജെനുസ് മൊഹമ്മദ് ആണ്. ദുൽക്കർ നായകനായി എത്തിയ 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നയൻ.

 

പൃഥ്വിക്കൊപ്പം ബാലതാരം അലോക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാമിഖ, മംമ്ത മോഹൻദാസ് എന്നിവരാണ് നായികമാർ. പ്രകാശ് രാജ്, ടോണി ലൂക്ക് ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങൾ. ഹിമാചൽ പ്രദേശ് പ്രധാന ലൊക്കേഷനാകുന്നു.

 

സിനിമയുടെ തിരക്കഥയും ജെനുസ് തന്നെ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. സംഗീതം ഷാൻ റഹ്മാൻ. എഡിറ്റർ ഷമീർ മുഹഹമ്മദ്. ആർട് ഗോകുൽ ദാസ്. പശ്ചാത്തലസംഗീതം ശേഖർ മേനോ‍ൻ. കോസ്റ്റ്യൂം സമീറ സനീഷ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com