ADVERTISEMENT

‘9’ സിനിമ കണ്ട് കിളിപോയെന്ന് ട്വീറ്റ് ചെയ്ത ആരാധകന് രസികന്‍ മറുപടിയുമായി പൃഥ്വിരാജ്. ഒരിക്കൽക്കൂടി കണ്ടാൽ പോയ കിളി തിരിച്ചുവരുമെന്നായിരുന്നു പ്രേക്ഷകന് താരത്തിന്റെ മറുപടി. 

 

പൃഥ്വി നായകനാകുന്ന നയൻ, സയൻസ് ഫിക്‌ഷൻ ത്രില്ലറാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു സിനിമയെക്കുറിച്ചുള്ള പ്രേക്ഷകന്റെ ചോദ്യവും പൃഥ്വിയുടെ ഉത്തരവും സമൂഹമാധ്യമങ്ങളില്‍ വൈറലായത്.  

Prithviraj speaks about Nine movie

 

‘ചിത്രം കണ്ടു, ആകെ മൊത്തം കൺഫ്യൂഷന്‍, കിളിപോയി‍‍, ക്ലൈമാക്സ് ഒന്ന് വിശദീകരിച്ച് തരാമോ എന്നായിരുന്നു’  പൃഥ്വിയോട് ട്വിറ്ററിലൂടെ ചോദിച്ചത്. ‘ചിത്രം ഒന്ന് കൂടി കണ്ടാല്‍ മതി, അപ്പോള്‍ പോയ കിളി തിരിച്ചു വന്നോളും എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ചിത്രം കണ്ടതിനു വളരെ നന്ദിയെന്നും പൃഥ്വി പറഞ്ഞു.

 

ജെനൂസ് മുഹമ്മദിന്റെ സംവിധാനത്തിലാണ് 9 ഒരുങ്ങിയത്.  ഹൊറര്‍, സൈക്കളോജിക്കല്‍, ത്രില്ലര്‍, സയന്‍സ് ഫിക്‌ഷന്‍ എന്നീ തലങ്ങളിലെല്ലാം നയന്‍ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. മമത മോഹന്‍ദാസ്, വമിക ഗബ്ബി, മാസ്റ്റര്‍ അലോക്, പ്രകാശ് രാജ്, ടോണി ലൂക്, രാഹുല്‍ മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com