ADVERTISEMENT

രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്തിന്റെ പ്രി‍–വെഡ്ഡിങ് റിസപ്ഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ലളിതമായാണ് ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

soundharya-rajinikanth-reception-3

 

Super Star Rajini Daughter Soundarya Rajini wedding

രജനികാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായികയായ സൗന്ദര്യ. നടനും ബിസ്സിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള വിവാഹത്തില്‍ അഞ്ച് വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്.

soundharya-rajinikanth-reception-1

 

soundharya-rajinikanth-reception

വ്യവസായിയായ വനങ്കമുടിയുടെ മകനായ വിശാഖൻ , വഞ്ചകർ ഉലകം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തും ഒരുകൈ നോക്കിയിരുന്നു. ഫാർമസ്യൂട്ടിക്കല്‍ കമ്പനിയുടെ ഉടമ കൂടിയാണ് വിശാഖൻ.

soundharya-rajinikanth-reception-5

 

ഫെബ്രുവരി പതിനൊന്നിനാണ് സൗന്ദര്യയുടെ വിവാഹം. ചെന്നൈയില്‍ രജനികാന്തിന്റെ പോയസ് ഗാര്‍ഡന്‍ വസതിയില്‍ നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ. ശേഷം ചെന്നൈയിലെ നക്ഷത്ര ഹോട്ടലില്‍ വിരുന്നുമുണ്ടാകും.

 

സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായ കമല്‍ഹാസനെ ഉള്‍പ്പടെയുള്ളവരെ രജനികാന്ത് നേരിട്ടെത്തിയാണ് ക്ഷണിച്ചത്. കമല്‍ഹാസനെ കൂടാതെ മണ്മറഞ്ഞ തമിഴ് താരം ശിവജി ഗണേശന്‍ കുടുംബത്തെയും സൂപ്പര്‍സ്റ്റാര്‍ ക്ഷണിച്ചിട്ടുണ്ട്.

 

ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി 2’, അനിമേഷന്‍ ചിത്രമായ ‘കൊച്ചടയാന്‍’ എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ.  2010–ലാണ് അശ്വിൻ രാംകുമാർ എന്ന വ്യവസായിയെ സൗന്ദര്യ വിവാഹം ചെയ്യുന്നത്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2017ൽ ഇരുവരും വിവാഹമോചിതരായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com