ADVERTISEMENT

ദുൽഖർ–നിത്യ മേനോൻ‍ ജോടികൾ പ്രധാനതാരങ്ങളായ 100 ഡെയ്സ് ഓഫ് ലവിലൂടെയാണ് ജെനൂസ് മുഹമ്മദ് സംവിധാനരംഗത്തെത്തുന്നത്. ആദ്യ സിനിമയിൽ പുറത്തിറങ്ങി നാല് വർഷങ്ങൾക്കു ശേഷമാണ് ജെനൂസ് പുതിയ ചിത്രവുമായി എത്തുന്നത്. മലയാളത്തിലെ നൂതനമായ പരീക്ഷണത്തിനു ജെനൂസിനൊപ്പം കൂടിയത് പൃഥ്വിരാജും.

 

എന്താണ് 9? സയൻസ് ഫിക്‌ഷനാണോ?

 

സയൻസ് ഫിക്‌ഷനുണ്ട്. ഹൊററുണ്ട്. പക്ഷേ അതിനേക്കാൾ ശക്തമായ പിതൃ–പുത്ര ബന്ധത്തിന്റെ തലമുണ്ട്. ഈ വൈകാരിക തലമായിരിക്കും ഏറ്റവും തീവ്രമാവുക.

 

പ്രാദേശിക സിനിമകൾ ഹിറ്റാകുന്ന കാലത്ത് എന്തിന് ഇത്തരമൊരു സിനിമ?

 

പ്രമേയപരമായി ഇതു യൂണിവേഴ്സലാണ്. അതു വലിയൊരു സാധ്യതയാണ്.

 

ഈ സാധ്യതയാണോ സോണി പിക്ചേഴ്സിനെ ഈ സിനിമയിലേക്ക് ആകർഷിച്ചത്?

 

പ്രൊഡക‌്ഷനെക്കുറിച്ച് ആദ്യം കൃത്യമായ തീരുമാനമില്ലായിരുന്നു. പൃഥ്വിരാജ് നിർമിക്കുമെന്ന ഏകദേശ ധാരണയേ ആയുള്ളൂ. അപ്പോഴാണ് സോണി പിക്ചേഴ്സ് വരുന്നത്. പ്രാദേശിക സിനിമകളിൽ അവർക്ക‌ു താത്പര്യമുണ്ടെന്നറിയിച്ചു. കഥയും ഇഷ്ടമായി. അങ്ങനെ നിർമാണ പങ്കാളികളായി. വിതരണവും അവർ നടത്തുന്നു.

 

9 ഇതര ഭാഷകളിൽ റില‌ീസ് ചെയ്യാൻ പരിപാടിയുണ്ടോ?

 

അതു നടക്കില്ല. ഇതു മലയാള സിനിമയായി തന്നെയാണ് സോണി പരിഗണിക്കുന്നത്. ഇംഗ്ലിഷ് സബ് ടൈറ്റിലോടെ വേൾഡ് വൈഡ് റിലീസ് ചെയ്യുകയാണ്.

 

എന്താണ് 9 ഹൈലൈറ്റ്സ്?

 

ടെക്നിക്കൽ ക്വാളിറ്റി. വിഎഫ്എക്സ് മികച്ചതാണ്. അഭിനന്ദൻ രാമാനുജന്റേതാണ് ഛായാഗ്രഹ‌ം. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വർക്കായിരിക്കും ഇത്. രാത്രി സീനുകൾ രാത്രി തന്നെയാണ്  ഷൂട്ട് ചെയ്തിരിക്കുന്നത്. ഫയർ ലൈറ്റ് കൊണ്ടു മാത്രമാണ് ലൈറ്റ് അപ്പ് ചെയ്തിരിക്കുന്നത്. റെഡ് ജെമിനി ക്യാമറയിലെടുത്ത ആദ്യ ഇന്ത്യൻ സിനിമയാണിത്.

 

പൃഥ്വിരാജ‌ാണ് അച്ഛൻ, ആ കുട്ടി ആരാണ്?

 

അലോക്. തൃശൂർക്കാരനാണ്. ഹരികുമാർ സംവിധാനം ചെയ്ത ക്ലിന്റിൽ ‍ൈടറ്റിൽ റോളിൽ അഭിനയിച്ച് അവാർഡ് വാങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com