ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ നടി അനുഷ്ക ഷെട്ടി തടി കുറച്ച് പുതിയ ലുക്കിൽ എത്തുന്നു. നല്ല പൊക്കവും അതിനൊത്ത തടിയുമുണ്ടായിരുന്ന അനുഷ്‌കയെ നായികയാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് പലരും പിന്മാറിയിരുന്നു. കഴിഞ്ഞ വർഷം ഭാഗ്മതി മാത്രമാണ് അനുഷ്കയുടേതായി റിലീസ് ചെയ്തത്. സിനിമ കുറഞ്ഞതോടെയാണ് നടി തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. 

 

anushka-shetty-makeover-46
anushka-shetty-makeover-4
anushka-shetty-makeover-3

37–കാരിയായ അനുഷ്കയുടെ അതിശയിപ്പിക്കുന്ന മേക്കോവർ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. പ്രമുഖ ലൈഫ്സ്റ്റൈ‍ൽ പരിശീലകൻ ലൂക്ക് കൗട്ടിൻഹോയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ശരീരഭാരം കുറച്ച്‌ ഒരു പതിനേഴുകാരിയുടെ ലുക്കിലാണ് അനുഷ്ക പ്രത്യക്ഷപ്പെടുന്നത്.

anushka-shetty-makeover-2

 

ലൂക്കിന്റെ കീഴിൽ കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു അനുഷ്ക. ‘ഹോളിസ്റ്റിക് ന്യൂട്രീഷൻ ആൻഡ് ലൈഫ്സ്റ്റൈൽ മെഡിസിൻ’ എന്ന ചികിത്സാരീതിയിലൂടെയാണ് നടിയുടെ മേക്കോവർ. അനുഷ്ക്കയുമായി ചേർന്ന് ആളുകളുടെ ജീവിതചര്യയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾക്കും ലൂക്ക് പദ്ധതിയിടുന്നുണ്ട്.

 

2015–ൽ റിലീസ് ചെയ്ത ഇഞ്ചി ഇടിപ്പഴകി (തെലുങ്കില്‍ സൈസ് സീറോ) എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു നടി തടി കൂട്ടിയത്. കൃത്രിമമായി തടി കൂട്ടി സിനിമയിൽ കാണിച്ചാല്‍ പൂർണതയുണ്ടാവില്ല എന്നു പറഞ്ഞ് താരം ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ തടി കൂട്ടുകയായിരുന്നു. പക്ഷേ സിനിമ കഴിഞ്ഞ ശേഷം ശരീരത്തെ അത് സാരമായി ബാധിച്ചു. വിദേശത്ത് വച്ച് കൊഴുപ്പ് കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയ താരം കൃത്യമായ വ്യായാമത്തോടെയും ഭക്ഷണ ക്രമത്തിലൂടെയും തടി കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. 

 

ബാഹുബലി 2, രുദ്രമ്മാദേവി തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഗ്രാഫിക്സ് ഉപയോഗിച്ച് അനുഷ്കയുടെ തടി കുറച്ച് സ്‌ക്രീനില്‍ കാണിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും തന്നെ വിമര്‍ശിച്ചവർക്കൊക്കെ മേക്കോവറിലൂടെ മറുപടി നൽകിയിരിക്കുകയാണ് താരം.

 

ആർ. മാധവൻ നായകനാകുന്ന സൈലൻസ് എന്ന ചിത്രമാണ് അനുഷ്കയുടെ പുതിയ പ്രോജക്ട്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അനുഷ്ക ഈ ആഴ്ച സിനിമയിൽ ജോയിൻ ചെയ്യും. നവാഗതനായ ഹേമന്തന് മധുർകർ ആണ് സംവിധാനം. ഹോളിവുഡ് ചിത്രം കിൽ ബില്ലിലൂടെ പ്രശസ്തനായ മൈക്കൽ മാഡ്സെൻ ആണ് വില്ലൻ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com