sections
MORE

അന്ന് ലാലിന്റെ മറുപടി, ഇന്ന് ടൊവീനോ ചിത്രം

tovino-mohanlal-kilo-meters-and-kilo-meters
SHARE

‘അങ്കിൾ, ഇവനാണോ അമേരിക്ക ഞാനാണോ അമേരിക്ക എന്ന് ഞാനിന്ന് തെളിയിക്കും. അമേരിക്കയിൽ പോയിട്ടുണ്ടെങ്കിൽ ധൈര്യമായി പറയെടാ. ഹൗമെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടൺ ഡിസി ടു മിയാമി ബീച്ച്?’ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ ഇൗ ചോദ്യത്തിന് അന്ന് മോഹൻലാൽ കൊടുത്ത ഉത്തരം ടൊവിനോയുടെ ചിത്രമായി ഉടൻ തീയറ്ററുകളിലെത്തും. 

‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ എന്ന പ്രസിദ്ധമായ ആ ലാൽ ഉത്തരമാണ് ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ പേര്. മോഹൻലാലാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതും.

ജിയോ ബേബി രചനയും സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമാണത്തിൽ ടൊവിനോയും പങ്കാളിയാണ്. േപരുപോലെ തന്നെ ചിത്രവും കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ഒാടട്ടേയെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിലും ഇൗ വിഡിയോ വൈറലാവുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA