ADVERTISEMENT

സർദാർ ലുക്കിൽ തിളങ്ങാൻ കാളിദാസ്. അച്ചിച്ച സിനിമാസിന്റെ ബാനറിൽ ഹസീബ് ഹനീഫ് നിർമിക്കുന്ന ‘ഹാപ്പി സർദാർ’ എന്ന ചിത്രത്തിലാണ് നായക കഥാപാത്രമായ ഹാപ്പി സിങ് എന്ന സർദാറായി കാളിദാസ് എത്തുന്നത്.  

 

ദമ്പതികളായ സുദീപും ഗീതികയും ചേർന്നാണ് ചിത്രം എഴുതി  സംവിധാനം ചെയ്യുന്നത്. ഒരു ക്നാനായ പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ളപ്രണയ കഥ നർമത്തിൽ ചാലിച്ചു പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മെറിൻ ഫിലിപ്പ് ആണ് നായിക. പൂമരം എന്ന ചിത്രത്തിൽ കാളിദാസും മെറിനും ഒന്നിച്ച് അഭിനയിച്ചിരുന്നു.

happy-sardar-kalidas-merin

 

ജാവേദ് ജഫ്‌റി, സിദ്ധിഖ്, സുരാജ് വെഞ്ഞാറന്മൂട്, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, സിദ്ധി (ആനന്ദം ), കുപ്പി, പിഷാരടി ,ഹരീഷ് കണാരൻ, ധർമജൻ , ബൈജു, ശാന്തി കൃഷ്ണ, പ്രവീണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കോ പ്രൊഡ്യൂസേഴ്സ് : നൗഷാദ് ആലത്തൂർ , അജി മേടയിൽ. ക്യാമറ : അഭിനന്ദൻ രാമാനുജം. 

 

സംഗീതം: ഗോപി സുന്ദർ. എഡിറ്റിങ്: ഷമീർ മുഹമ്മദ്. വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്ണൻ . കല : ജിത്തു . സ്റ്റണ്ട് : സുപ്രീം സുന്ദർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ഷെറിൻ സ്റ്റാൻലി , പ്രൊ‍ക്‌ഷൻ കൺട്രോളർ : ബാദുഷ. ചിത്രം ഓണത്തിന് റഹാ ഇന്റർനാഷണൽ തീയറ്ററുകളിൽ പ്രദർശനത്തിന്  എത്തിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com