ADVERTISEMENT

ലുട്ടാപ്പി പഴയ ലുട്ടാപ്പിയല്ല. മായാവിയെയും രാജുവിനെയും രാധയെയുമൊക്കെ കടത്തി വെട്ടുന്ന താര പരിവേഷമാണ് മലയാളികളുടെ സ്വന്തം ‘ക്യൂട്ട് കുട്ടിച്ചാത്ത’ന്. ഒരു ലക്കം ബാലരമയിൽ കാണാതായപ്പോൾ തന്നെ ലുട്ടാപ്പിയുടെ ആരാധക പിന്തുണയെന്തെന്ന് മലയാളി തിരിച്ചറിഞ്ഞതാണ്. സോഷ്യൽ മീഡിയയില്‍ ‘സേവ് ലുട്ടാപ്പി’ എന്ന ഹാഷ്ടാഗിൽ ആരാധകരുടെ പോസ്റ്റുകൾ നിറഞ്ഞു. ഒടുവിൽ ലുട്ടാപ്പി പുതിയ ലക്കത്തിൽ തിരികെ വരുമെന്ന് ബാലരമ അറിയിച്ചതോടെയാണ് ലുട്ടാപ്പി ഫാൻസുകാർക്ക് മനസ്സമാധാനമായത്.

 

ഇപ്പോഴിതാ ലുട്ടാപ്പി സിനിമയിലേക്കുമെത്തുകയാണ്. കോട്ടയം പ്രദീപാണ് സിനിമയിൽ ലുട്ടാപ്പിയുടെ വേഷത്തിൽ. ഗിന്നസ് പക്രു ആദ്യമായി നിർമ്മിക്കുന്ന ‘ഫാൻസി ഡ്രസ്സ്’ എന്ന ചിത്രത്തിലാണ് ലുട്ടാപ്പിയായി പ്രദീപ് എത്തുക. ഇതിന്റെ ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. കുന്തവും പിടിച്ച്, വാലും നീട്ടി ലുട്ടാപ്പിയായി നിൽക്കുന്ന പ്രദീപിനെ പോസ്റ്ററിൽ കാണാം.

 

‘പേടിക്കേണ്ട ലുട്ടാപ്പിയെ ഞങ്ങള്‍ സിനിമയിൽ എടുത്തു "ഫാൻസി ഡ്രസ്സിൽ "...പുള്ളി ഹാപ്പിയായി കോട്ടയം പ്രദീപിന്റെ ദേഹത്തു കൂടി.’–പോസ്റ്റർ പങ്കുവച്ച് പക്രു കുറിച്ചു.

 

രഞ്ജിത്ത് സ്കറിയയാണ് ‘ഫാൻസി ഡ്രസ്സ്’ സംവിധാനം നിർവഹിക്കുന്നത്. 'ഫാന്‍സി സ്റ്റോറി ഓഫ് മാം ആന്‍ഡ് സണ്‍' എന്നാണ് സിനിമയ്ക്ക് നല്‍കുന്ന ടാഗ് ലൈന്‍. നാലു പേര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ ഒട്ടേറെ കോമഡി താരങ്ങളും എത്തുന്നുണ്ട്. പോണ്ടിച്ചേരിയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com