ADVERTISEMENT

നടൻ പൃഥ്വിരാജിന്റെ സ്വന്തം നിർമാണ കമ്പനിയായ ‘പൃഥ്വിരാജ് പ്രൊഡക്‌ഷൻസി’ന്റെ ആദ്യ ചിത്രമാണ് നയൻ. മലയാളസിനിമയിൽ ചുരുങ്ങിയ വർഷങ്ങൾകൊണ്ട് തന്റേതായ ഇടംകണ്ടെത്തിയ താരമാണ് പൃഥ്വി. നടൻ, നിർമാതാവ്, സംവിധായകൻ, വിതരണക്കാരൻ എന്നീ മേഖലകളിലെല്ലാം താരം കൈവച്ച് കഴിഞ്ഞു. ഇതൊന്നും പെട്ടന്നു സംഭവിച്ചതല്ലെന്നും പൃഥ്വിയുടെ ദീർഘവീക്ഷണത്തിന്റെ വിജയമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. അവരുടെ കൈയിൽ അതിനു തെളിവുമുണ്ട്.

പത്ത് വര്‍ങ്ങള്‍ക്ക് മുമ്പ് നേരെ ചൊവ്വേ എന്ന പരിപാടിയില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ച. ഇന്ന് ആരായി തീർന്നോ, അതിനായി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പേ പൃഥ്വി തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു.

Actor Prithviraj Sukumaran in Nere Chowe - part 1 | Old episode | Manorama News

നേരെ ചൊവ്വേയിൽ പൃഥ്വിയുടെ വാക്കുകൾ– ‘അടുത്തിടയ്ക്ക് എന്റെ സുഹൃത്ത് അഭിഷേക് ബച്ചന്‍ എന്നോട് പറഞ്ഞു. ‘നിന്റെ കരിയറിലെ ഏറ്റവും വലിയ ഗുണമെന്നു പറയുന്നത്, ഒരു മുപ്പത് വയസ്സാകുമ്പോള്‍ എണ്‍പതോ തൊണ്ണൂറോ സിനിമകളുടെ എക്‌സ്പീരിയന്‍സ് ഉള്ള ഒരു ആക്ടറായിരിക്കും നീയെന്നാണ്. മുപ്പത് വയസ്സാകുമ്പോഴാണ് പല അഭിനേതാക്കളും തങ്ങളുടെ അഭിനയ ജീവിതം തന്നെ തുടങ്ങുന്നത്. ഈ വലിയ അനുഭവത്തിന്റെ പിന്തുണയില്‍ നിന്റെ ലൈഫ് റീസ്റ്റാര്‍ട്ട് ചെയ്യാം’. അതൊരു നല്ല ചിന്തയാണ്. പത്ത് വര്‍ഷം കഴിഞ്ഞ് ഈ നൂറ് ചിത്രങ്ങളുടെ എക്‌സ്പീരിയന്‍സ് വച്ച് ഒരു അഴിച്ചു പണി നടത്താം.’

Actor Prithviraj Sukumaran in Nere Chowe - part 2 | Old episode | Manorama News

‘അങ്ങനെ റീസ്റ്റാര്‍ട്ട് ചെയ്യുകയാണെങ്കില്‍ എനിക്കൊരു പ്രൊഡക്‌ഷന്‍ ഹൗസ് തുടങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. എന്റെ പ്രൊഡക്‌ഷന്‍ ഹൗസിന്റെ സിനിമകളില്‍ ഞാന്‍ മാത്രമല്ല നായകനായി അഭിനയിക്കുക. വലിയൊരു ലാഭമൊന്നും കിട്ടിയില്ലെങ്കിലും മുടക്കു മുതല്‍ തിരിച്ചു കിട്ടിയാല്‍, പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള സിനിമകള്‍ എന്റെ പേരില്‍ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലേക്കും പോകും. സംവിധാനമാണ് സിനിമയുടെ ഒരു ഹൈ പോയിന്റ്. അതിലേക്ക് എത്തിച്ചേരുക എന്നത് എന്റെ വലിയ സ്വപ്‌നമാണ്. അഭിനയത്തോടല്ല എന്റെ അഭിനിവേശം, എന്റെ അഭിനിവേശം സിനിമയോടാണ്.’

പൃഥ്വി പറഞ്ഞ ഇക്കാര്യമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നയൻ സിനിമയിലൂടെ നിർമാതാവായ താരം മോഹന്‍‍ലാൽ ചിത്രം ലൂസിഫറിലൂടെ സംവിധായകനുമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com