ADVERTISEMENT

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസ് തെലുങ്ക് പതിപ്പ് ടീസർ പുറത്തിറങ്ങി.  ഫലക്ക്നുമ ദാസ് എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തിരിക്കുന്നത്. വിശ്വാക് സെന്നാണ്  സംവിധാനം. ചിത്രത്തില്‍ പെപ്പെയെന്ന പ്രധാന കഥാപാത്രമായും വിശ്വാക് എത്തുന്നു. ടീസറിന്  മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.

Falaknuma Das Official Telugu Teaser | Vishwak Sen | Vivek Sagar | Tharun Bhascker

 

സലോനി മിശ്ര, ഹർഷിത ഗൗർ, പ്രശാന്തി , ഉട്ടേജ്, തരുൺ ഭാസ്കർ എന്നിവരാണ് മറ്റുതാരങ്ങവ്‍. സംഗീതം വിവേക് സാഗർ.

Angamaly Diaries Official Trailer || Film by Lijo Jose Pellissery

 

അങ്കമാലി ഡയറീസ് വിജയമായ സമയത്ത് മറ്റു ഭാഷകളിലുളള സംവിധായകര്‍ ചിത്രം റീമേക്ക് ചെയ്യാനായി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നാല് ഭാഷകളില്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോയിട്ടുണ്ട്. അങ്കമാലി ഡയറീസിന്റേതായി വരുന്ന ആദ്യ റീമേക്ക് കൂടിയാണ് ഫലക്ക്നുമ ദാസ്. ചിത്രത്തിന്റെ മറാഠി റീമേക്കിന്റെ പേര് കോലാപൂർ ഡയറീസ് എന്നാണ്.

 

പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി ലിജോ ഒരുക്കിയ അങ്കമാലി ഡയറീസ് മലയാളത്തിൽ സൂപ്പര്‍ ഹിറ്റായിരുന്നു. ആന്റണി വര്‍ഗീസ്,അപ്പാനി ശരത്, അന്ന രാജന്‍ തുടങ്ങിയ താരങ്ങളെല്ലാം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയെഴുതിയ സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിർമിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com