ADVERTISEMENT

കണ്ണ‌ുകളിലൂടെ കഥ പറയുന്ന താരമാണ് ഫഹദ് ഫാസിൽ. പലപ്പോഴും താരത്തിന്റെ അഭിനയത്തിനു മുന്നിൽ പ്രേക്ഷകർ അത്ഭുതപ്പെട്ട് നിൽക്കുന്ന കാഴ്ചയുണ്ടാകും. ആദ്യ ചിത്രത്തിൽ കണ്ട ഫഹദ് ഫാസിലിനെയല്ല രണ്ടാം വരവിൽ കണ്ടത്. പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്സിലും പതിവുതെറ്റിക്കുന്നില്ല.

 

ഇളക്കി മറിച്ചു ഫഹദിന്റെ മാസ് ഡയലോഗ്

സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ കരണത്തിട്ട് ഒന്നു പൊട്ടിക്കാൻ തോന്നുന്ന കഥാപാത്രം. ‘ഞാനാണ് ഹീറോ’യെന്ന് ആര്‍ക്കുന്ന കുമ്പളങ്ങിയിലെ ഫഹദ് ഫാസില്‍. കുമ്പളങ്ങിയിലെ ഷമ്മിയെ കണ്ടാൽ ആരും അമ്പരക്കും. ആണധികാരത്തിൻറെ എല്ലാ ഭാവങ്ങളും പേറുന്ന, സംഭാഷങ്ങളിൽ അത് പ്രകടമാക്കുന്ന ഷമ്മി, കൂടെ ചില്ലറ വേലത്തരങ്ങളും.

 

ചിത്രത്തിനൊപ്പം കഥാപാത്രം കൂടി ഹിറ്റാകുമ്പോൾ ഫഹദ് വീണ്ടും പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ സ്വകാര്യചടങ്ങിൽ ഉദ്ഘാടകനായി എത്തിയ താരത്തെ കാണാൻ വൻ ജനാവലിയാണ് കാത്തുനിന്നത്.

 

ഉദ്ഘാടനത്തിനുശേഷം കുമ്പളങ്ങി നൈറ്റ്സിലെ തന്റെ പ്രശ്സത ഡയലോഗ് ഫഹദ് ഏറ്റുപറയുകയുണ്ടായി. ആവേശത്തോടെയായിരുന്നു ഫഹദിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com