ADVERTISEMENT

മക്കൾ സെൽവൻ എന്ന ഒാമനപ്പേരിൽ മലയാളികൾക്കിടയിൽ സുപരിചിതനായ തമിഴ് നടൻ വിജയ് സേതുപതി മനോരമ കലണ്ടർ 2019–നായി പുതിയ ലുക്കിൽ എത്തുന്നു. താടി വളർത്തി മുടി നീട്ടി രുദ്രാക്ഷമാലയണിഞ്ഞ് വേറിട്ട ഗെറ്റപ്പിലാണ് താരം എത്തുന്നത്. നേരത്തെ മനോരമ കലണ്ടറിനായി മറ്റൊരു ലുക്കിലും വിജയ് സേതുപതി എത്തിയിരുന്നു. 

 

വിജയ് സേതുപതിയെ കൂടാതെ കാർത്തി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും കണ്ടറിന്റെ ഭാഗമായിട്ടുണ്ട്. www.manoramaonline.com/calendar എന്ന ലിങ്കിൽ നിന്ന് വായനക്കാർക്ക് ഇൗ കലണ്ടർ ഡൗൺലോഡ് ചെയ്യാവുന്നതാണ്. മൊെെബൽ ഫോണുകൾക്കും ടാബ് ലറ്റുകൾക്കും മാത്രമായി ഒരുക്കിയിരിക്കുന്ന കലണ്ടർ ആപ്പിൽ കഴിഞ്ഞ തവണ മമ്മൂട്ടിയും ദുൽക്കറും ഉൾപ്പടെയുള്ള മിന്നും താരങ്ങൾ അണി നിരന്നിരുന്നു. പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊെെബൽ ഒാർഗ​െെനസറായും ആപ് പ്രവർത്തിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാം. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് നിങ്ങളെ ഓർമപ്പെടുത്തും. പ്രാർഥനാ സമയങ്ങൾ, മുഹൂർത്തം, പൊതു അവധികൾ, കാലാവസ്ഥ എന്നു തുടങ്ങി എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. 

 

മൊെെബൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സമൂഹമാധ്യമങ്ങളിൽ‌ പങ്കുവയ്ക്കാനും സംവിധാനമുണ്ട്. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാനുമാവും. ആൻഡ്രോയിഡ്, െഎ ഫോണ്‍ എന്നിവയിൽ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ പുറത്തിറക്കുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com