ADVERTISEMENT

 

‘അതെ എന്റെ ഒരു ഫ്രണ്ടാ... തലയ്ക്ക് നല്ല സുഖമില്ലാത്ത ആളാ’..കാളിദാസ് ജയറാം സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകളാണ്. ആ ഫ്രണ്ട് ആകട്ടെ അപർണ ബാലമുരളിയും. ജിത്തു ജോസഫിന്റെ പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ അപര്‍ണ ബാലമുരളിയും കാളിദാസ് ജയറാമുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുളള ട്രോൾ വിഡിയോ പങ്കുവച്ചാണ് അപർണയ്ക്ക് ഇങ്ങനെയൊരു പണികൊടുത്തത്.

 

മമ്മി ആന്‍ഡ് മി , മൈ ബോസ് എന്ന ഈ ചിത്രങ്ങള്‍ക്ക് ശേഷം കോമഡിക്കു പ്രാധാന്യം നല്‍കി ജീത്തു ഒരുക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചേര്‍ന്നാണ് നിർമാണം. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, വിജയ്ബാബു, ശരത് സഭ, സായികുമാര്‍, വിജയരാഘവന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നു.

 

നവാഗതനായ അരുണ്‍ വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കലാസംവിധാനം സാബുറാം, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍ ലിന്‍ഡ ജീത്തു. പ്രൊഡക്‌ഷൻ കണ്‍ട്രോളര്‍ അരോമ മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രണവ് കൊടുങ്ങല്ലൂര്‍, സജി കുണ്ടറ. പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, അരൂര്‍ ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. ഫെബ്രുവരി 22 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com