ADVERTISEMENT

ഒരു അഡാർ ലവ് എന്ന ചിത്രം നൂറിൻ ഷെരീഫ് എന്ന തുടക്കക്കാരിക്ക് സ്വപ്നം പോലെ ഒന്നായിരുന്നു. ആദ്യമായി നായികയാകുന്നതിന്റെ എല്ലാ ആവേശവും ആകാംക്ഷയുമുണ്ടായിരുന്നു നൂറിന്. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് നായികാസ്ഥാനത്ത് നിന്നും നൂറിനെ മാറ്റി പ്രിയവാരിയരെ കൊണ്ടുവരുന്നത്. എന്നാൽ സിനിമ ഇറങ്ങിയതോടെ നൂറിന്‍ നായികയായാൽ മതിയായിരുന്നു എന്ന അഭിപ്രായമാണ് പ്രേക്ഷകർക്ക്. സിനിമയിലുണ്ടായ ഈ മാറ്റത്തെക്കുറിച്ചും ഇപ്പോൾ വരുന്ന കമന്റുകളെക്കുറിച്ചും നൂറിന്‍ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

Noorin Shereef Interview

 

Oru Adaar Love Movie Location Happen , Noorin , Priya , Roshan Abdul Rahoof

‘ഒന്നരവർഷത്തോളമാണ് ഞങ്ങളെല്ലാവരും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. സിനിമ ഇറങ്ങിയ ശേഷം എനിക്ക് കിട്ടുന്ന പിന്തുണയിൽ ഒരുപാട് സന്തോഷമുണ്ട്. ചെയ്ത അധ്വാനത്തിന് വൈകിയാണെങ്കിലും ഫലം കിട്ടിയല്ലോ? രണ്ടാമത്തെ പാട്ടിറങ്ങിയപ്പോഴാണ് ആളുകൾ എന്നെ ശ്രദ്ധിച്ചത്. പ്രിയയ്ക്കും റോഷനും കിട്ടിയ പ്രശസ്തിയിലൊന്നും എനിക്കത്ര വിഷമം തോന്നിയിട്ടില്ല. എനിക്ക് പ്രിയയെപ്പോലെ കണ്ണിറുക്കൽ എക്സ്പ്രഷനൊന്നും നന്നായി ചെയ്യാൻ സാധിക്കുമോയെന്നും അറിയില്ല. അതൊക്കെ ഓരോരുത്തരുടെയും ഭാഗ്യമാണ്.

 

priya-noorin-gif

പക്ഷെ ആ പാട്ട് വൈറലായിക്കഴിഞ്ഞപ്പോൾ സിനിമയിലെ നായികാസ്ഥാനത്ത് നിന്നും എന്നെ മാറ്റിയതിൽ സങ്കടം തോന്നിയിരുന്നു. പാട്ട് വൈറലായതിന്റെ പേരിൽ സിനിമയുടെ കഥാഗതി തന്നെ മാറ്റി. എനിക്ക് ആദ്യമായി നായികാവേഷം കിട്ടിയ ചിത്രമാണ് അഡാർ ലവ്. ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ സമീപിച്ചത്. അതുകൊണ്ടാണ് വിഷമം തോന്നിയത്.

 

കഥ മാറ്റിയ ശേഷം എനിക്ക് കിട്ടിയ വേഷം പരമാവധി നന്നായി ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഒന്നരവർഷത്തെ ഇടവേള വന്നപ്പോൾ ചിലരൊക്കെ പടം ഇറങ്ങില്ലെന്നും, ഈ പടം പൊട്ടുമെന്നുമൊക്കെ പറഞ്ഞു. അതുകേട്ടപ്പോൾ വിഷമമായി. സിനിമയിൽ അഭിനയിച്ചിരിക്കുന്ന മിക്കവരും 18-19 വയസ് മാത്രം പ്രായമുള്ളവരാണ്. ഏറെ സ്വപ്നങ്ങളുമായിട്ടാണ് ഓരോരുത്തരും അഭിനയിച്ചത്. അതെല്ലാം തകർക്കുന്ന തരത്തിലായിരുന്നു ഡീഗ്രേഡിങ്ങ്. 

 

ഇത്രയും ഇടവേള വന്നത് കൊണ്ടാണ് നാലുഭാഷകളിൽ ചിത്രം ഇറക്കാൻ സാധിച്ചത്. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് ക്ലൈമാക്സ് മാറ്റുന്നത്. അത്രയും നേരം രസിപ്പിച്ചിട്ട് പെട്ടന്ന് സിനിമ സങ്കടപ്പെടുത്തിയർക്ക് പ്രേക്ഷകർക്ക് ഉൾക്കൊള്ളാനായില്ല. ചിലരൊന്നും ചിത്രം കാണുകപോലും ചെയ്യാതെ മോശമാണെന്ന് നിരൂപണം എഴുതുന്നവരുണ്ട്. അതൊന്ന് നിറുത്തണമെന്ന് അപേക്ഷയുണ്ട്- നൂറിൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT