ADVERTISEMENT

സമൂഹമാധ്യമങ്ങളിലെ ‘കരിങ്കോഴി കച്ചവടം’ ഏറ്റെടുത്ത് നടൻ ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാം പേജിൽ സ്കൈഡൈവിങ് ചെയ്യുന്ന വിഡിയോയ്ക്ക് താഴെ ഒരാരാധകൻ എഴുതിയ കമന്റിന് മറുപടിയായാണ് ടൊവിനോയുടെ ‘കരിങ്കോഴി’ ട്രോൾ. 

 

പപ്പടവട എങ്ങനെ തയ്യാറാക്കാം എന്നായിരുന്നു അൽതാഫ് എന്നയാൾ ടൊവിനോയുടെ ഇൻസ്റ്റഗ്രാം വിഡിയോക്ക് താഴെ കമന്റ് ചെയ്തത്. ഒപ്പം ആവശ്യമായ ചേരുവകളുടെ ലിസ്റ്റും ഇയാൾ ചേർത്തിരുന്നു. ഇതിന് ടൊവിനോയുടെ മറുപടി കമന്റ് ഇങ്ങനെ: ''കരിങ്കോഴി കുഞ്ഞുങ്ങൾ ഉണ്ടോ, രണ്ടെണ്ണം എടുക്കാൻ?'' 

 

നിമിഷങ്ങള്‍ക്കകം താരത്തിന്റെ മറുപടി വൈറലായി. രണ്ടായിരത്തിലധികം പേരാണ് ടൊവിനോയുടെ ഈ കമന്റ് ലൈക്ക് ചെയ്തിരിക്കുന്നത്. 

 

പിന്നാലെ കരിങ്കോഴി കമന്റ് ഏറ്റെടുത്ത് നിരവധി പേരെത്തി. കടിക്കാത്ത രാജവെമ്പാല, അദ്ഭുത വിളക്ക്, ദിനോസർ കുഞ്ഞുങ്ങൾ അങ്ങനെ രസകരമായ ‘കച്ചവട’ ട്രോളുകളും എത്തി.

 

2019–ൽ ഏറ്റവും തിരക്കുള്ള യുവതാരങ്ങളിലൊരാണ് ടൊവീനോ.  ഗോദ സംവിധായകൻ ബേസിൽ ജോസഫിനൊപ്പം മിന്നൽ മുരളി, ജിയോ ബേബിയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, അരുൺ ബോസിന്റെ ലൂക്ക, ആഷിഖ് അബുവിന്റെ വൈറസ്, സലിം അഹമ്മദിന്റെ ആൻഡ് ദ് ഓസ്കർ ഗോസ് ടൂ, മനു അശോകന്റെ ഉയരെ, ആൽബിയുടെ ജോ, പ്രവീൺ പ്രഭാകരന്റെ കൽക്കി എന്നീ സിനിമകളാണ് ടൊവിനോയെ നായകനാക്കി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com