ADVERTISEMENT

മലയാളത്തിലെ ഏറ്റവും തിരക്കേറിയ യുവനായികയാണ് ‘ഐഷു’ എന്ന ഐശ്വര്യ ലക്ഷ്മി. അഭിനയം മാത്രമല്ല സിനിമയിൽ നടി അണിയാറുള്ള വസ്ത്രങ്ങളും ആകർഷണീയമാണ്. ഓരോ സിനിമകളിലും കോസ്റ്റ്യൂസ് വ്യത്യാസപ്പെടുത്താൻ നടി ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ നടിയുടെ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.

aishwarya-lekshmi-asiavision-award-1
aishwarya-lekshmi-asiavision-award-3
aishwarya-lekshmi-asiavision-award-2

ഏഷ്യാവിഷൻ അവാർഡ് ചടങ്ങിൽ നടി ധരിച്ച വസ്ത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചൂടൻ ചർച്ചകൾക്ക് ഇടയാക്കിയത്. ബോളിവുഡ് നടിയുടെ ലുക്കിലുള്ള ഐശ്വര്യുയുടെ ചിത്രങ്ങൾക്ക് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഒരുപാട് പേർ നടിയുടെ ലുക്കിനെ പ്രശംസിച്ചും വിമർശിച്ചും രംഗത്തെത്തി.

ഞങ്ങളുടെ ഐഷു ഇങ്ങനെയല്ലെന്നും ഇത്തരം വേഷങ്ങളിൽ കാണാൻ ഇഷ്ടമല്ലെന്നുമായിരുന്നു കൂടുതൽ കമന്റുകള്‍. ഐശ്വര്യയ്ക്ക് ബോളിവുഡിലും അഭിനയിക്കാം എന്നു തെളിയിക്കുന്നതാണ് ഈ ചിത്രങ്ങളെന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം. തന്റെ ഇൻസ്റ്റഗ്രാം പേജിലായിരുന്നു നടി ചിത്രങ്ങൾ പങ്കുവച്ചത്.

ഈ വർഷത്തെ മനോരമ സെലിബ്രിറ്റി കലണ്ടറിലും വേറിട്ട ഗെറ്റപ്പിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. സാരി അണിഞ്ഞ് സ്റ്റൈലിഷ് ഗെറ്റപ്പിൽ നിൽക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായി. (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം) ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com