ADVERTISEMENT

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സുഡാനിയിലൂടെ സൗബിന്‍ ഷാഹിറും ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെ ജയസൂര്യയും മികച്ച നടനായി. പുരസ്കാരങ്ങളില്‍ മിന്നിത്തിളങ്ങിയത് സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയാണ്. മികച്ച നടൻ, നവാഗതസംവിധായകൻ, ജനപ്രിയചിത്രം ഉൾപ്പടെ അഞ്ച് പുരസ്കാരങ്ങൾ ഈ ചിത്രം നേടി. ചോല, ഒരുകുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ജോജു ജോർജ് മികച്ച സ്വഭാവനടൻ. ഒരു ഞായറാഴ്ച ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. സി.ഷെരീഫ് നിര്‍മിച്ച് സംവിധാനം ചെയ്ത കാന്തന്‍– ദ് ലവര്‍ ഒാഫ് കളര്‍ മികച്ച ചിത്രമായി.

അവാർഡ് ജേതാക്കൾ:

മികച്ച ചിത്രം: കാന്തന്‍– ദ് ലവര്‍ ഒാഫ് കളര്‍ (സംവിധാനം–സി.ഷെരീഫ്)

മികച്ച രണ്ടാമത്തെ ചിത്രം: ഒരു ഞായറാഴ്ച (സംവിധാനം–ശ്യാമപ്രസാദ്)

മികച്ച ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ

മികച്ച നടൻ:ജയസൂര്യ (ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ), സൗബിൻ ഷാഹിർ (സുഡാനി ഫ്രം നൈജീരിയ)

മികച്ച നടി:നിമിഷ സജയൻ(ചോല, ഒരു കുപ്രസിദ്ധ പയ്യൻ)

മികച്ച സംവിധായകൻ: ശ്യാമപ്രസാദ് (ചിത്രം–ഒരുഞായറാഴ്ച)

മികച്ച സ്വഭാവനടൻ: ജോജു ജോര്‍ജ് (ചോല, ജോസഫ്)

മികച്ച സ്വഭാവനടി: സാവിത്രി ശ്രീധരൻ, സരസ ബാലുശേരി (സുഡാനി ഫ്രം നൈജീരിയ)

മികച്ച നവാഗത സംവിധായകൻ: സക്കരിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)

മികച്ച തിരക്കഥ: സക്കരിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)

മികച്ച കഥാകൃത്ത്: ജോയ് മാത്യു (അങ്കിൾ)

മികച്ച ഗാനരചയിതാവ്: ബി.കെ.ഹരിനാരായണൻ (തീവണ്ടി,ജോസഫ്)

മികച്ച സംഗീത സംവിധായകൻ: വിശാൽ ഭരദ്വാജ് (കാർബൺ)

മികച്ച പശ്ചാത്തലസംഗീതം: ബിജിബാല്‍ (ആമി)

മികച്ച ചിത്രസംയോജകൻ: അരവിന്ദ് മൻമഥൻ

മികച്ച സിങ്ക് സൗണ്ട്: അനില്‍ രാധാകൃഷ്ണൻ (കാർബൺ)

മികച്ച ശബ്ദമിശ്രണം: സിനോയ് ജോസഫ് (കാർബൺ)

മികച്ച സൗണ്ട് ഡിസൈൻ: ജയദേവൻ സി. (കാർബൺ)

മികച്ച ഛായാഗ്രണം: കെ.യു. മോഹനൻ (കാർബൺ)

മികച്ച ബാലനടി: അബനി ആദി (പന്ത്)

മികച്ച ബാലനടൻ:മാസ്റ്റര്‍ റിഥുൻ (അപ്പുവിന്റെ സത്യാന്വേഷണം)

മികച്ച കുട്ടികളുടെ ചിത്രം: അങ്ങ് ദൂരെ ഒരു ദേശത്ത്

Bijibal-Shreya-Vijay
ബിജിബാൽ, ശ്രേയ ഘോഷാൽ, വിജയ് യേശുദാസ്

മികച്ച ഡബ്ബിങ് ആർടിസ്റ്റ് (വനിത): സ്നേഹ എം. (ലില്ലി)

മികച്ച ഡബ്ബിങ് ആർടിസ്റ്റ് (പുരുഷൻ): ഷമ്മി തിലകൻ (ഒടിയൻ)

മികച്ച ഗായകൻ: വിജയ് യേശുദാസ് (ജോസഫ്)

മികച്ച ഗായിക: ശ്രേയാ ഘോഷാൽ(ആമി)

മികച്ച മേക്കഅപ്പ്: റോണക്സ് സേവ്യർ (ഞാൻ മേരിക്കുട്ടി)

മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (കമ്മാരസംഭവം)

മികച്ച കലാസംവിധാനം: വിനീഷ് ബംഗ്ലാൻ (കമ്മാരസംഭവം)

സ്പെഷൽ ജൂറി അവാര്‍ഡ്: മധു അമ്പാട്ട് (പനി, ആൻഡ് ദ് ഓസ്കർ ഗോസ് ടു)

പ്രത്യേക ജൂറി പരാമർശം: സന്തോഷ് മണ്ടൂർ (സംവിധാനം; ചിത്രം: പനി ), സനൽകുമാർ ശശിധരൻ (സംവിധാനം , സൗണ്ട് ഡിസൈൻ ; ചിത്രം: ചോല), കെ.പി.എ.സി. ലളിത (രൗദ്രം)

സാംസ്കാരി വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുതിയ തലമുറയും മുതിർന്നവരും തമ്മിലുള്ള ശക്തമായ മത്സരമായിരുന്നു അണിയറയിൽ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അവാർഡ് പ്രഖ്യാപിക്കാനായി ഇന്നലെ രാത്രിയും സിനിമകൾ കണ്ടാണ് ജഡ്ജിങ്ങ് കമ്മിറ്റി പുരസ്കാര നിർണയം പൂർത്തിയാക്കിയത്.

പ്രശസ്ത സംവിധായകൻ കുമാർ സാഹ്നിയാണു ജൂറി അധ്യക്ഷൻ.സംവിധായകരായ ഷെറി ഗോവിന്ദൻ,ജോർജ് കിത്തു,ക്യാമറാമാൻ കെ.ജി.ജയൻ,സൗണ്ട് എൻജിനിയർ മോഹൻദാസ്,നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ,എഡിറ്റർ ബിജു സുകുമാരൻ,സംഗീത സംവിധായകൻ പി.ജെ.ഇഗ്നേഷ്യസ്(ബേണി ഇഗ്നേഷ്യസ്)നടി നവ്യാ നായർ എന്നിവരാണ് അംഗങ്ങൾ.ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെംബർ സെക്രട്ടറി.

മത്സരരംഗത്തുണ്ടായിരുന്ന സിനിമകളും സംവിധായകരും

സൈലൻസർ (പ്രിയനന്ദനൻ), ഓള് (ഷാജി എൻ.കരുൺ), കാ ബോഡി സ്കേപ്സ് (ജയൻ ചെറിയാൻ), പ്രാണ (വി.കെ.പ്രകാശ്), ആൻഡ് ദ ഓസ്കർ ഗോസ് ടു (സലിം അഹമ്മദ്), രൗദ്രം (ജയരാജ്), ചോല (സനൽകുമാർ ശശിധരൻ), ഞാൻ പ്രകാശൻ (സത്യൻ അന്തിക്കാട്), പൂമരം (എബ്രിഡ് ഷൈൻ), ഇളയരാജ (മാധവ് രാമദാസൻ), കാന്തൻ–ദ് ലവർ ഓഫ് കളർ (ഷെറീഫ്), മുല്ലപ്പൂ വിപ്ലവം (നിക്കിൾസൺ പൗലോസ്), പനി (സന്തോഷ് മണ്ടൂർ), മുത്തലാക്ക് (കെ.ജി.വിജയകുമാർ), മധുരമീ യാത്ര (സതീഷ്കുമാർ), ദി ഗാമ്പിനോസ് (ഗിരീഷ് പണിക്കർ), വിപാലന്ത്രി (ഷോജി സെബാസ്റ്റ്യൻ), ബൊളീവിയ (ഫൈസൽ).

ഒടിയൻ (വി.എ.ശ്രീകുമാർ മേനോൻ), വരത്തൻ (അമൽ നീരദ്), ദ സൗണ്ട് സ്റ്റോറി (പ്രസാദ് പ്രഭാകർ), ദി നേച്ചർ (ബി.ശ്രീവല്ലഭൻ), മമ്മാലി എന്ന ഇന്ത്യാക്കാരൻ (അരുൺ എൻ.ശിവൻ), വഹ്നി (അദ്വൈത് ഷൈൻ), തീരുമാനം (പി.െക.രാധാകൃഷ്ണൻ), നല്ല വിശേഷം (അജിതൻ), സ്വപ്ന രാജ്യം (രഞ്ജി വിജയൻ), നോൺസെൻസ് (എം.സി.ജിതിൻ), ചാണക്യ തന്ത്രം (കണ്ണൻ താമരക്കുളം), ക്യൂബൻ കോളനി (മനോജ് വർഗീസ് പരീക്കാട്ടിൽ),കൂദാശ (ഡിനു തോമസ്), അങ്കിൾ (ഗിരീഷ് ദാമോദർ), പാപ്പാസ് (സമ്പത്ത്, ജെനു സദൻ), ആമി (കമൽ), പെങ്ങളില (ടി.വി.ചന്ദ്രൻ) എ.സൺഡേ (ശ്യാമപ്രസാദ്).

ഉടലാഴം (ഉണ്ണികൃഷ്ണൻ ആവള), ഒരു കുപ്രസിദ്ധ പയ്യൻ (മധുപാൽ), ദ ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി (സോഹൻ ലാൽ), കൂടെ (അഞ്ജലി മേനോൻ), എന്റെ ഉമ്മാന്റെ പേര് (ജോസ് സെബാസ്റ്റ്യൻ), ആവേ മരിയ (വിപി‍ൻ രാധാകൃഷ്ണൻ), കാർബൺ (വേണു), റിക്ടർ സ്കെയിൽ (ജീവ), യുവേഴ്സ് ലവിങ്‌ലി (ബിജു ജെ.കട്ടയ്ക്കൽ), കമ്മാരസംഭവം (രതീഷ് അമ്പാട്ട്), ബിടെക്ക് (മൃദുൽ നായർ), ആഭാസം (ജുബിത് നമ്രടത്ത്), പൈക്കുട്ടി (നന്ദു വരവൂർ), കല്ലായി എഫ്എം (എം.വിനീഷ്), രണം (നിർമൽ സഹദേവ്), മരുഭൂമികൾ (സുനിൽ പി.രാഘവൻ), പ്രശ്നപരിഹാര ശാല (ഷബീൻ യേന), ഇവിടെ ഈ നഗരത്തിൽ (പത്മചന്ദ്ര പ്രസാദ്), ഒരു നക്ഷത്രമുള്ള ആകാശം (അജിത് പുല്ലേരി, സുനീഷ് ബാബു), ഡ്രാമ (രഞ്ജിത്ത്), വിജയ് സൂപ്പറും പൗർണമിയും (ജിസ് ജോയ്), പ്രകാശൻ (ബാഷ് മുഹമ്മദ്).

കൃഷ്ണം (ദിനേഷ് ബാബു), സ്വാതന്ത്ര്യം അർധരാത്രിയിൽ (ടിനു പാപ്പച്ചൻ), വാക്ക് (സുജിത് എസ്.നായർ), തട്ടുമ്പുറത്ത് അച്യുതൻ (ലാൽ ജോസ്), മധുരമീ യാത്ര (സതീഷ് കുമാർ), എന്റെ മെഴുതിരി അത്താഴങ്ങൾ (സൂരജ് തോമസ്), നീലി (അൽത്താഫ് റഹ്മാൻ), ചാലക്കുടിക്കാരൻ ചങ്ങാതി (വിനയൻ), ഉടുപ്പ് (അനിൽ മുഖത്തല), ജോസഫ് (എം.പത്മകുമാർ), നാമം (അശോക് ആർ.നാഥ്), സുഡാനി ഫ്രം നൈജീരിയ (സക്കറിയ), അരവിന്ദന്റെ അതിഥികൾ (എം.മോഹനൻ), ശബ്ദം (പി.കെ.ശ്രീകുമാർ), ആദി (ജീത്തുജോസഫ്).

ക്യാപ്റ്റൻ (പ്രജേഷ്സെൻ), തീവണ്ടി (ടി.പി.ഫെല്ലിനി), ലില്ലി (പ്രശോഭ് വിജയൻ), കുട്ടൻപിള്ളയുടെ ശിവരാത്രി (ജീൻ മാർക്കോസ്), ഞാൻ മേരിക്കുട്ടി (രഞ്ജിത്ത് ശങ്കർ), ജനാധിപൻ (തൻസീർ), സിദ്ധാർഥൻ എന്ന ഞാൻ (ആഷു പ്രഭ), പഞ്ചവർണത്തത്ത (രമേഷ് പിഷാരടി), ഈ മഴനിലാവിൽ (ജെസി ഡാനിയേൽ), 24 ഡേയ്സ് (ശ്രീകാന്ത്), മറഡോണ (വിഷ്ണുനാരായണൻ നമ്പൂതിരി), ക്വീൻ (‍ഡിജോ ജോസ് ആന്റണി), മക്കാന (റഹീം ഖാദർ), നീരവം (അജയ് ശിവറാം), ഇരുളെഴുത്ത് (എ.എം.മനോജ്), ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ (വിജയകുമാർ പ്രഭാകരൻ).

ഒരു പഴയ ബോംബ് കഥ (ഷാഫി), മാംഗല്യം തന്തുനാനേന (സൗമ്യ സദാനന്ദൻ), സമക്ഷം (അജു കെ.നാരായണൻ, അൻവർ അബ്ദുള്ള), ഓർമ (സുമേഷ് തിരുവല്ല), മാധവീയം (തേജസ് പെരുമണ്ണ), അരയാക്കടവിൽ (ഗോപി കുറ്റിക്കോൽ), പുഴയമ്മ (വിജേഷ് മണി), ഖലീഫ(മുബിഹാഖ്), പവിയേട്ടന്റെ മധുര ചൂരൽ (ശ്രീകൃഷ്ണൻ), കായംകുളം കൊച്ചുണ്ണി (റോഷൻ ആൻഡ്രൂസ്), അങ്ങു ദൂരെ ഒരു ദേശത്ത് (ജോഷി മാത്യു), പന്ത് (ആദി), അപ്പുവിന്റെ സത്യാന്വേഷണം (സോഹൻലാൽ), കൊന്നപ്പൂക്കളും മാമ്പഴവും (എസ്.അഭിലാഷ്), കാറ്റു വിതച്ചവൻ (സതീഷ് പോൾ).

English Summary: Nimisha Sajayan, Jayasurya and Soubin Shahir win big at the Kerala State Film Awards 2019; List of all winners.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com